ണ്ട് വർഷത്തെ കൊറോണ വൈറസ് അടച്ചുപൂട്ടലിന് ശേഷം വെള്ളിയാഴ്ച വാക്‌സിനേഷൻ എടുത്ത എല്ലാ സന്ദർശകർക്കുമായി സിംഗപ്പൂർ അതിർത്തികൾ പൂർണ്ണമായും വീണ്ടും തുറന്നിരിക്കുകയാണ്.കടുത്ത നിയന്ത്രണങ്ങളില്ലാതെ വീണ്ടും യാത്ര ചെയ്യുന്നതിന് അനുവാദം ലഭിച്ചതിന്റെ ആദ്യം ദിനം ചാംഗി വിമാനത്താവളം യാത്രക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

സിംഗപ്പൂരിന് പുറത്തേക്ക് യാത്രകൾ നടത്താൻ നൂറുകണക്കിന് ആളുകൾ ഡിപ്പാർച്ചർ സോണിൽ അണിനിരക്കുമ്പോൾ, അറൈവൽ ഏരിയയിൽ നിന്ന് യാത്രക്കാർ പുറത്തേക്ക് ഒഴുകുന്ന കാഴ്്ച്ചകളും ഇന്ന് കാണാനായി.ക്വാറന്റൈൻ രഹിത യാത്രയ്ക്കും ഓൺ-അറൈവൽ ടെസ്റ്റുകളും ഒഴിവാക്കുകയും വാക്സിനേറ്റ് ചെയ്ത ട്രാവൽ ലെയ്ൻ ഫ്ളൈറ്റുകൾ നിർത്തലാക്കിയതിന്റെ ആദ്യ ദിവസം കൂടിയാണിന്ന്.

ചാംഗി എയർപോർട്ട് ഗ്രൂപ്പിന്റെ ഡാറ്റ അനുസരിച്ച്, ഫെബ്രുവരിയിൽ 703,000 ആളുകൾ ചാംഗി എയർപോർട്ട് ഉപയോഗിച്ചു, ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ ഇത് 118,000 ആയി ഉയർന്നു. ടെർമിനൽ 2 ഘട്ടംഘട്ടമായി വീണ്ടും തുറക്കാനിരിക്കെ വരും മാസങ്ങളിൽ കൂടുതൽ യാത്രക്കാരെ പ്രതീക്ഷിക്കുന്നതായി ഗതാഗത മന്ത്രി എസ്. ഈശ്വരൻ പറഞ്ഞു.