- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൊല്ലം ജില്ലയിലെ തേവലക്കര ഗ്രാമവാസികളുടെ സൗഹൃദ കൂട്ടായ്മ തുണ സ്പോർട്സ് ഡേ സംഘടിപ്പിച്ചു
ദുബായ് : യു.എ.ഇ യിലുള്ള കൊല്ലം ജില്ലയിലെതേവലക്കര ഗ്രാമവാസികളുടെ സൗഹൃദ കൂട്ടായ്മയാണ് തുണ. തുണയുടെ കായിക ദിനം മാർച്ച് 27 ഞായറാഴ്‌ച്ച ദുബായ് മുഷ്റിഫ് പാർക്കിൽ നടന്നു.
കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ 150 ൽ അധികംപേർ പങ്കെടുത്ത പരിപാടിയിൽ നിരവധി കായിക മൽസരങ്ങൾ സംഘടിപ്പിച്ചു. മലയാളികളുടെ പരമ്പരാഗത കായിക വിനോദങ്ങളുടെ ഒരു പുനരാവിഷ്‌കരണമായി സ്പോർട്സ് ഡേ മാറി.
ബാഡ്മിൻസൺ ടൂർണമെന്റ്, ഫുട്ബാൾ ടൂർണമെന്റ്, പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ വടം വലി മത്സരം കൂടാതെ കുട്ടികൾക്കുള്ള കസേര കളി, കണ്ണ് കട്ടി കുടമടി, മിഠായി പെറുക്കൽ, പെപ്‌സി റൈസിങ്, ഓട്ടം,ചാട്ടം, ത്രീ ലെഗ്‌സ് റൈസിങ്, തുടങ്ങി ഒട്ടനവധി കായിക മത്സരങ്ങൾക്ക് സ്പോർട്സ് ഡേ വേദിയായി.
സ്പോർട്സ് ഡെയുടെ ഉൽഘാടനം തുണയുടെ പ്രസിഡന്റ് ഫിലിപ്പ് തരകൻ നിർവ്വഹിച്ചു, കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യ അതിഥിയായിരുന്നു. തുണ സെക്രട്ടറി റിയാസ്ഖാൻ സ്വാഗതവും സ്പോർട്സ് കമ്മിറ്റി കൺവീനർ കോശി ജോൺസൻ വൈദ്യൻ നന്ദിയും രേഖപ്പെടുത്തി. ബിജു തങ്കച്ചൻ എബ്രഹാം ജി മുണ്ടുപാടം, അബ്ദുൽ ലത്തീഫ്, ലാലു കോശി വൈദ്യൻ, മറിയാമ്മ അലക്‌സാണ്ടർ എന്നിവർ ആശംസകൾ അർപ്പിച്ചു.
സുനിൽ വൈദ്യൻ, പ്രിൻസ് തരകൻ, വിനു തങ്കച്ചൻ,സിജോ എം. ഡാനിയൽ, റോണി ടി.വൈദ്യൻ, ഉമ്മൻ അലക്‌സ് തരകൻ അലക്‌സാണ്ടർ തോമസ് വൈദ്യൻ,സെറീന ബിജു, എലിസബത്ത് കോശി, ഹക്കീം എന്നിവർ നേതൃത്വം നൽകി. മത്സരാനന്തരം വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.