- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ ഭാഗ്യ ചിഹ്നം; പേര് 'ല ഈബ്'; പ്രതിഭാധനനായ കളിക്കാരൻ
ദോഹ: 2022 ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം ആഗോള ഫുട്ബോൾ സംഘടനയായ ഫിഫ പുറത്തിറക്കി. 'ല ഈബ്' എന്നാണ് ഭാഗ്യ ചിഹ്നത്തിന്റെ പേര്.
'പ്രതിഭാധനനായ കളിക്കാരൻ' എന്ന അർത്ഥം വരുന്ന വാക്കാണിത്. ലോകകപ്പ് ഫുട്ബോളിന്റെ ഫിക്സർ നറുക്കെടുപ്പുമായി ബന്ധപ്പെട്ട ചടങ്ങിന് മുന്നോടിയായാണ് ഫിഫ ഭാഗ്യചിഹ്നം പുറത്തിറക്കിയത്.
അറബി വേഷത്തിൽ പന്തുതട്ടുന്ന രൂപത്തിലാണ് ഭാഗ്യചിഹ്നം ഡിസൈൻ ചെയ്തിരിക്കുന്നത്. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.
ലോകകപ്പ് പ്രാദേശിക സംഘാടകർ ആയ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ആണ് ഭാഗ്യ ചിഹ്നം പുറത്തിറക്കിയത്. ഇതുവരെ ഉള്ളതിൽ വച്ചേറ്റവും വ്യത്യസ്തവും സവിശേഷത ഉള്ളതുമായിരിക്കും 2022 ലോകകപ്പിന്റെത് എന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
സ്പോർട്സ് ഡെസ്ക്
Next Story