- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസ് കോളജ് ട്രസ്റ്റി ബോർഡിലേക്ക് മത്സരിക്കാനൊരുങ്ങി മലയാളി; ചങ്ങനാശേരിക്കാരനായ സോജി ജോൺ മത്സരരംഗത്ത് എത്തുന്ന ആദ്യ മലയാളി
സണ്ണിവെയ്ൽ (ഡാളസ്): ഡാളസ് കോളജ് ട്രസ്റ്റി ബോർഡിലേക്ക് ഡിസ്ട്രിക്ട് മൂന്നിൽ നിന്നും നിയമവിദഗ്ധനും, മലയാളിയുമായി ഡോ. സോജി ജോൺ മത്സരിക്കുന്നു. ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മെയ് ഏഴിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥി പോൾ മേയറാണ്. ഏർലി വോട്ടിങ് ഏപ്രിൽ 25 മുതൽ മെയ് മൂന്നു വരെയാണ്. പൊതുതെരഞ്ഞെടുപ്പ് മെയ് ഏഴിനു നടക്കും.
ടെക്സസ് ഇൻസ്ട്രമെന്റ്സിൽ ദശാബ്ദത്തോളം ഇലക്ട്രിക്കൽ എൻജിനീയർ ലീഡറായി പ്രവർത്തിച്ചിരുന്നു. കോപ്പൽ ലൈബ്രറി ബോർഡിലും സോജി അംഗമായിരുന്നു. ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തും സജീവമാണ്. സെന്റ് പയസ് കാത്തലിക് ചർച്ച് ഫിനാൻസ് കൗൺസിൽ അംഗമായിരുന്നു.
ചങ്ങനാശ്ശേരി കുന്നിപറമ്പിൽ ജോൺ കെ. ജോണിന്റെയും തങ്കമ്മ ജോണിന്റെയും മകനാണ്. ഡാലസിലെ രണ്ടു പ്രമുഖ കമ്മ്യൂണിറ്റി കോളജുകൾ ഉൾപ്പെടുന്ന ഡിസ്ട്രിക്ട് മൂന്നിൽ നിന്നുമാണ് സോജി മത്സരിക്കുന്നത്. ഡാലസ് കോളജ് ട്രിസ്റ്റി ബോർഡിൽ ആകെ ഏഴ് അംഗങ്ങളാണ്. ഇതിൽ ഒഴിവുവന്ന നാലു സ്ഥാനങ്ങളിലേക്കാണ് മത്സരം നടക്കുന്നത്.