രാജ്യത്തുടനീളമുള്ള യാത്രക്കാർക്ക് പൊതുഗതാഗതത്തിൽ പകുതി നിരക്കിലുള്ള യാത്രക്ക് അവസരം ലഭിച്ചിരിക്കുകയാണ്.വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് പരിഹരിക്കുന്നതിനുള്ള ദുരിതാശ്വാസ നടപടികളുടെ ഭാഗമായി പ്രധാനമന്ത്രി ജസീന്ദ ആർഡേൺ രണ്ടാഴ്ച മുമ്പ് പ്രഖ്യാപിച്ച ഇളവ് ഇന്നലെ മുതൽ നടപ്പിലാക്കി തുടങ്ങി.പദ്ധതി മൂന്ന് മാസം നീണ്ടുനിൽക്കും, എന്നാൽ വരാനിരിക്കുന്ന ബജറ്റിൽ കൂടുതൽ പൊതുഗതാഗത നിക്ഷേപത്തിനുള്ള നീക്കങ്ങൾ സർക്കാർ സൂചന നൽകി.

എല്ലാ പ്രാദേശിക ബസുകളും ഫെറികളും ട്രെയിനുകളും ഇളവ് ആസ്വദിക്കാനാകും. പ്രത്യേകിച്ച് വെല്ലിങ്ടണിൽ നിന്ന് പാമർസ്റ്റൺ നോർത്ത് വരെ ഓടുന്ന ക്യാപിറ്റൽ കണക്ഷൻ ട്രെയിനും ഓക്ക്ലൻഡിൽ നിന്ന് ഹാമിൽട്ടണിലേക്ക് ഓടുന്ന ടെ ഹ്യൂയയും ഉൾപ്പെടെ ഇളവ് ലഭിക്കും.നേരത്തെയുള്ള ഇളവുകളിലേക്കും യാത്രാക്കൂലി ഇളിവിനുമൊപ്പമാണ് കിഴിവ് കൂടുതലായി ലഭിക്കുക.

ഓക്ക്ലൻഡിൽ, പ്രതിമാസ പൊതുഗതാഗത പാസുകൾക്ക് പകുതി വിലയിൽ ലഭ്യമാണ്. കൂടാതെ ഓക്ക്ലൻഡിലും ക്രൈസ്റ്റ് ചർച്ചിലും പ്രതിദിന നിരക്ക് പകുതിയായി കുറച്ചിട്ടുണ്ടുമുണ്ട്. ഇതിനൊപ്പമാണ് പുതിയ നിരക്കിളവും ലഭിക്കുന്നത്. അതേപോലെ വെല്ലിങ്ടണിൽ, 30 ദിവസത്തെ പാസുകൾ ഭാഗികമായി ഉപയോഗിക്കുന്ന ആളുകൾക്ക് യാത്രാനിരക്കിന്റെ 50 ശതമാനം തിരികെ നൽകും.

ജൂൺ അവസാനം വരെയാണ് നിരക്ക് കുറയ്ക്കൽ കാലാവധി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ വർഷത്തെ ബഡ്ജറ്റിൽ പൊതുഗതാഗത സംവിധാനം പ്രധാനമായിരിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.