കാനഡയുടെ കാർബൺ വിലനിർണ്ണയ പ്ലാനിലെ വർദ്ധനവ് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതോടെ ഇന്ധന വിലയും കുത്തനെ ഉയർന്നിരിക്കുകയാണ്.ഏപ്രിൽ 1 മുതൽ കാർബൺ നികുതി ഒരു ലിറ്റർ ഗ്യാസിന്റെ വിലയിൽ 2.2 സെന്റ് അധികമായി ഈടാക്കും. അതായത് ലിറ്ററിന്റെ 11 സെന്റിന് കാർബൺ നികുതി വരും.

ഒരു ടൺ ഉദ്‌വമനത്തിന് 50 ഡോളർ എന്ന നിരക്കിൽ, കാർബൺ നികുതിയിലേക്കുള്ള ഒരു വർഷത്തെ വർദ്ധനവ് ഒരു ലിറ്റർ പെട്രോളിന് 2.21 സെന്റും ഒരു ലിറ്റർ ഡീസലിന് 2.68 സെന്റും ആയിരിക്കും.

എന്നാൽ കാർബൺ വിലനിർണ്ണയ നയങ്ങൾ ഇല്ലാത്ത അധികാരപരിധിയിൽ താമസിക്കുന്ന കനേഡിയന്മാർക്ക് ഉയർന്ന വിലകൾക്കുള്ള ഫെഡറൽ ആനുകൂല്യ പേയ്മെന്റുകൾ ലഭിക്കും. ജൂലൈ മുതൽ, ആൽബർട്ട, സസ്‌കാച്ചെവൻ, മാനിറ്റോബ, ഒന്റാറിയോ എന്നിവിടങ്ങളിലെ വ്യക്തികൾക്കും കുടുംബങ്ങൾക്കും അവരുടെ ഫെഡറൽ നികുതി രഹിത ക്ലൈമറ്റ് ആക്ഷൻ ഇൻസെന്റീവ് പേയ്മെന്റുകൾ (CAIP) ഓരോ പാദത്തിലും സ്വയമേവ ലഭിക്കും.