- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
കോവിഡ് രോഗിയുമായി അടുത്ത സമ്പർക്കത്തിൽപ്പെട്ടവർക്ക് ക്വാറന്റൈൻ ഒഴിവാക്കിയേക്കും; ഓസ്ട്രേലിയൻ പബ്ലിക് ഹെൽത്ത് കമ്മറ്റി ശുപാർശയിൽ പുതിയ ഇളവുകൾ പരിഗണനയിൽ
കൊവിഡ് ബാധിതരുടെ അടുത്ത സമ്പർക്കപ്പട്ടികയിലുള്ളവരെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കാൻ പബ്ലിക് ഹെൽത്ത് കമ്മറ്റി ശുപാർശ നൽകി. നിലവിലുള്ള ആഅ.2 വകഭേദത്തിന്റ തരംഗം അവസാനിച്ചതിന് ശേഷം അടുത്ത സമ്പർക്കത്തിലുള്ളവരുടെ ക്വാറന്റൈൻ ഒഴിവാക്കാമെന്നാണ് സമിതിയുടെ നിർദ്ദേശം.
കഴിഞ്ഞ മാസം ചേർന്ന നാഷണൽ ക്യാബിനറ്റ് യോഗത്തിന്റ ആവശ്യപ്രകാരമാണ് ക്വാറന്റൈൻ നിയന്ത്രണങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റി ഓസ്ട്രേലിയൻ ഹെൽത്ത് പ്രൊട്ടക്ഷൻ പ്രിൻസിപ്പൽ കമ്മിറ്റി ശുപാർശ നൽകിയത്.
അടുത്ത സമ്പർക്ക പട്ടികയിലുള്ളവരെ ക്വാറന്റൈനിൽ നിന്നൊഴിവാക്കുമ്പോൾ അവർക്കായി ചില നിബന്ധനകളും സമിതി മുന്നോട്ട് വയ്ക്കുന്നുണ്ട്.ഇടയ്ക്കിടയ്ക്ക് റാപ്പിഡ് ആന്റിജൻ പരിശോധന നടത്തുക, വീടിന് പുറത്തുപോകുമ്പോൾ മാസ്‌ക് ധരിക്കുക, വർക്ക് ഫ്രം ഹോം, രോഗം വേഗത്തിൽ പകരാൻ സാധ്യതയുള്ളിടങ്ങളിൽ നിയന്ത്രണം, രോഗലക്ഷണങ്ങൾ നിരീക്ഷിക്കുക തുടങ്ങിയ നടപടികൾ ക്വാറന്റൈൻ ഒഴിവാക്കുമ്പോൾ പകരം വേണമെന്ന് നിർദ്ദേശിച്ചു.
അടുത്ത ആഴ്ചയോടെ ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളിൽ BA.2 സബ് വേരിയന്റ് കേസുകൾ വർദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്.