- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സൗത്ത് കരോളിന സ്കൂളിൽ വെടിവയ്പ്: കൗമാരക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പന്ത്രണ്ട് വയസുകാൻ അറസ്റ്റിൽ
ഗ്രീൻവില്ലി (സൗത്ത് കരോളിന): മാർച്ച് 31-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് സൗത്ത് കരോളിന ഗ്രീൻവില്ലി കൗണ്ടിയിലെ ടാൻജിൽവുഡ് മിഡിൽ സ്‌കുളിലുണ്ടായ വെടിവയ്പിൽ പന്ത്രണ്ട് വയസുള്ള വിദ്യാർത്ഥി ജാമരി ജാക്സൺ കൊല്ലപ്പെട്ടു. സംഭവത്തിൽ പ്രതിയായ മറ്റൊരു പന്ത്രണ്ട് വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെടിവയ്പ് നടക്കുന്നുവെന്ന വിവരം ലഭിച്ചയുടൻ എത്തിച്ചേർന്ന പൊലീസ് രക്തത്തിൽ കുളിച്ച് കിടന്നിരുന്ന വിദ്യാർത്ഥി ജാമരിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് രണ്ടോടെ പ്രതിയെ പൊലീസ് പിടികൂടി. സംഭവത്തിനുശേഷം സ്‌കൂളിനടുത്തുള്ള വീടിന്റെ ഡക്കിൽ തോക്കുമായി ഒളിച്ചിരിക്കുകയായിരുന്നു പ്രതിയായ 12-കാരൻ.
ഇരു കുട്ടികളും പരസ്പരം അറിയാവുന്നവരാണെന്നും മിഡിൽ സ്‌കൂൾ വിദ്യാർത്ഥികളായിരുന്നുവെന്നും പൊലീസ് അറിയിച്ചു. പ്രതിയുടെ പ്രായം പരിഗണിച്ച് കുടൂതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ ചിത്രവും വിവരങ്ങളും കുടുംബാംഗങ്ങൾ മാധ്യമങ്ങൾക്ക് നൽകി.
സംഭവത്തിൽ ഗവർണർ മെക്ക് മാസ്റ്റർ നടുക്കം പ്രകടിപ്പിച്ചു. സെനറ്റർ സ്‌കോട്ടും സംഭവത്തെക്കുറിച്ച് കൗണ്ടി ഷെരീഫ് ചീഫ് ഹൊസാർട്ട് ലൂയിസുമായി ചർച്ച നടത്തി.