- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൗമാരക്കാർക്ക് കോവോവാക്‌സിനും നൽകാം; സർക്കാർ സമിതിയുടെ അനുമതി
ന്യൂഡൽഹി: പന്ത്രണ്ടു വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിൻ യജ്ഞത്തിൽ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവോവാക്‌സിനും ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ സമിതിയുടെ ശുപാർശ. 12 മുതൽ 17 വരെ പ്രായക്കാർക്ക് അടിയന്തര സാഹചര്യത്തിൽ കോവോവാക്‌സ് കുത്തിവെക്കാൻ ഡ്രഗ്‌സ് കൺട്രോളർ നേരത്തേ അനുമതി നൽകിയിരുന്നു.
സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 900 രൂപക്ക് കോവോവാക്സ് വാക്‌സിൻ നൽകുമെന്ന് കമ്പനി അറിയിച്ചു. സർക്കാറിന് നൽകുന്ന വില പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ മാർച്ച് 16 മുതലാണ് 12- 17 പ്രായത്തിലുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാൻ തുടങ്ങിയത്.
Next Story




