- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാലിഫോർണിയയിൽ വെടിവെപ്പ്: ആറു മരണം; ഒമ്പത് പേർക്ക് പരുക്ക്
കാലിഫോർണിയ: കാലിഫോർണിയയിലെ സാക്രമെന്റോയിൽ പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവയ്‌പ്പിൽ ആറു മരണം. വെടിവയ്‌പ്പിൽ ഒൻപത് പേർക്ക് പരുക്കേറ്റതായി സാക്രമെന്റോ പൊലീസ് അറിയിച്ചു. വെടിവയ്‌പ്പിന് പിന്നിൽ ആരാണെന്നത് ഇനിയും വ്യക്തമല്ല. വെടിവയ്പ് നടന്ന പ്രദേശത്തു ആളുകൾ ഒത്തുകൂടരുതെന്ന് പൊലീസ് ട്വിറ്ററിൽ അഭ്യർത്ഥിച്ചു.
'അവിടെ കണ്ട കാഴ്ച വളരെ ഹൃദയഭേദകമായിരുന്നു. ശരീരം നിറയെ ചോരയിൽ കുളിച്ച നിലയിൽ വെടിയേറ്റവർ കിടന്നു. അവർ ജീവന് വേണ്ടി പിടയുന്നുണ്ടായിരുന്നു. കുട്ടികളെ തിരയുന്ന അമ്മമാരെ കണ്ടത് എന്നെ നൊമ്പരപ്പെടുത്തി.'- സാമൂഹ്യപ്രവർത്തക ബാരി അകീസ് പറഞ്ഞു.
Next Story




