നിലവിൽ യൂറോപ്പിന്റെ ഭൂരിഭാഗവും ബാധിക്കുന്ന തണുത്ത താപനിലയുടെ ഫലമായി തിങ്കളാഴ്ച ഫ്രാൻസിൽ വൈദ്യുതി വിതരണത്തെ ബാധിക്കാൻ സാധ്യതയുള്ളതിനെ തുടർന്ന് ഉപഭോക്താക്കളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ഫ്രഞ്ച് പവർ ഗ്രിഡ് ഓപ്പറേറ്റർ നിർദ്ദേശം നല്കിയിരിക്കുകയാണ്.തിങ്കളാഴ്ച രാവിലെ, പ്രത്യേകിച്ച് രാവിലെ 7 നും 10 നും ഇടയിൽ ഊർജ്ജ ഉപയോഗം കുറയ്ക്കാൻ ആണ് കമ്പനികളോടും പ്രാദേശിക അധികാരികളോടും RTE ആവശ്യപ്പെട്ടത്.

തിങ്കളാഴ്ചയ്ക്ക് പകരം വാരാന്ത്യത്തിൽ ഡിഷ്വാഷർ അല്ലെങ്കിൽ വാഷിങ് മെഷീനുകൾ പോലുള്ള വീട്ടുപകരണങ്ങൾ ഉപയോഗിക്കാനും വീട്ടുടമകൾക്ക് നിർദ്ദേശം നല്കുന്നു.കൂടാതെ, അനാവശ്യമായ ലൈറ്റിങ് ഓഫ് ചെയ്യുക, നിങ്ങൾ പുറത്തിറങ്ങിയൽ തെർമോസ്റ്റാറ്റ് ഓഫ് ചെയ്യുക അല്ലെങ്കിൽ രാത്രി മുതൽ വീട്ടുപകരണങ്ങൾ പൂർണ്ണമായും അൺപ്ലഗ് ചെയ്യുക എന്നിങ്ങനെയുള്ള മറ്റ് ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളും ഇത് ശുപാർശ ചെയ്തു.

തിങ്കളാഴ്ച രാവിലെ 9 മണിയോടെ വൈദ്യുതി ഉപഭോഗം 73,000 മെഗാവാട്ടിലെത്തുമെന്നും വിതരണം 65,000 മെഗാവാട്ട് മാത്രമായിരിക്കുമെനന്ുമാണ് അറിയിച്ചത്. എന്നിരുന്നാലും, ഏത് കുറവും നികത്താൻ ഫ്രാൻസിന് 11,000 മെഗാവാട്ട് വരെ ഇറക്കുമതി ചെയ്യാൻ കഴിയുമെന്നും അധികൃതർ അേറിയിച്ചു.

ഫ്രാൻസിലുടനീളം താപനില കുത്തനെ ഇടിഞ്ഞിരിക്കുകയാണ് ഇപ്പോൾ. പല പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ചയും നിരവധി പ്രദേശങ്ങളിൽ പൂജ്യത്തിന് താഴെയുള്ള താപനില പ്രവചനവും ഉണ്ടെന്ന് മെറ്റിയോ ഫ്രാൻസ് റിപ്പോർട്ട് ചെയ്യുന്നു.