- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇവിടെ വിളയുന്ന ഭക്ഷണം കഴിച്ച് പാക്കിസ്ഥാൻ സിന്ദാബാദ് പറയുന്നവരെ വെറുതെ വിടില്ല'; കോൺഗ്രസ് മുസ്ലിംകളെ പ്രീണിപ്പിക്കുന്നുവെന്ന് കെ.എസ് ഈശ്വരപ്പ
ബംഗളൂരു: കോൺഗ്രസ് മുസ്ലിംകളെ പ്രീണിപ്പിക്കുകയാണെന്ന പരാമർശവുമായി കർണാടക ഗ്രാമവികസന മന്ത്രി കെ.എസ് ഈശ്വരപ്പ. ഇവിടെ വിളയുന്ന ഭക്ഷണം കഴിച്ച് പാക്കിസ്ഥാൻ സിന്ദാബാദ് പറയുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പാർട്ടി മുസ്ലിംകളെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇത് നല്ലതല്ലെന്ന് മന്ത്രി പ്രതികരിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ദേശ സ്‌നേഹികളായ മുസ്ലിംകളെ തങ്ങൾ ബഹുമാനിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഞങ്ങൾ ഹിന്ദുത്വവാദികളാണ്. ഞങ്ങളുടെ ജനനം മുതൽ ഞങ്ങൾ ഹിന്ദുത്വയെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ ഞങ്ങൾ മുസ്ലീങ്ങളെ എതിർക്കുന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.
രാജ്യദ്രോഹം, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക തുടങ്ങിയ ആരോപണങ്ങളിൽ കെ.എസ് ഈശ്വരപ്പക്കെതിരെ അന്വേഷണം നടത്താൻ ദൊഡ്ഡപേട്ട് പൊലീസിനോട് പ്രത്യേക കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു.




