മൈക്രോൺ പൊട്ടിപ്പുറപ്പെടുന്നത് രാജ്യത്തെ ആശുപത്രികളിൽ സമ്മർദ്ദം ചെലുത്തുന്നതിനാൽ ന്യൂസിലാൻഡ് റെഡ് ട്രാഫിക് ലൈറ്റ് ക്രമീകരണത്തിൽ തുടരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.ഏതെങ്കിലും പ്രദേശം് ഓറഞ്ച് നിറത്തിലുള്ള ക്രമീകരണത്തിലേക്ക് മാറ്റണമെങ്കിലും ആശുപത്രികളിലെ സമ്മർദ്ദം കുറഞ്ഞിരിക്കണമെന്നും നിലവിൽ അതിന് സാധിക്കുന്നില്ലെന്നും അവർ അറിയച്ചു.

തിങ്കളാഴ്ച ഒമ്പത് പുതിയ മരണങ്ങളും 10,205 കമ്മ്യൂണിറ്റി കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു, ഒക് ലന്റിലാണ് കൂടുതൽ കോവിഡ് കേസുകൾ ആശുപത്രികളിൽ സമ്മർദ്ദം ഉണ്ടാക്കുന്നതും.ഏപ്രിൽ 14 ന് മന്ത്രിമാർ അടുത്തതായി ക്രമീകരണങ്ങൾ അവലോകനം ചെയ്യുമെന്നും അവർ പറഞ്ഞു.

ജീവനക്കാർക്ക് വൈറസ് ബാധിച്ചതിനാൽ ആശുപത്രികളിൽ തൊഴിൽ പ്രതിസന്ധിയും രൂക്ഷമാണ്.ട്രാഫിക് ലൈറ്റ് റെഡ് ക്രമീകരണങ്ങളിൽ മാറ്റങ്ങൾ വരുത്തുമെന്ന് ആർഡെർൻ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.. ആരോഗ്യ, വികലാംഗ മേഖലയിലെ തൊഴിലാളികൾ, ജയിൽ ജീവനക്കാർ, അതിർത്തി, എംഐക്യു തൊഴിലാളികൾ എന്നിവയൊഴികെയുള്ളവർക്ക് തിങ്കളാഴ്ച അർദ്ധരാത്രി മുതൽ സർക്കാർ വാക്‌സിൻ നിർബന്ധമാണെനന് നിബന്ധന നീക്കം ചെയ്യും.കൂടാതെ ഇന്ന് അർദ്ധ രാത്രി മുതൽ വാക്‌സിൻ പാസുകളും ഇനി ആവശ്യമില്ല.