യർലന്റിലെ ഊർജ്ജവിതരണ കമ്പനിയായ എസ്എസ്ഇ എയർട്രിസിറ്റിയുംമറ്റ് കമ്പനികൾക്ക് പിന്നാലെ ചാർജ്ജ് വർദ്ധനവ് പ്രഖ്യാപിച്ചു. ഇതോടെ അയർലണ്ടിൽ ചാർജ്ജ് വർദ്ധനവ് പ്രഖ്യാപിക്കുന്ന അഞ്ചാമത്തെ കമ്പനിയാണ് എയർട്രിസിറ്റി. മെയ്‌ മാസം ഒന്നുമുതലാണ് ചാർജ്ജ് വർദ്ധന നിലവിൽ വരുന്നത്.

വൈദ്യുതിയുടെയും ഗ്യാസിന്റെയും വില വർദ്ധിപ്പിക്കുമെന്നറിയിച്ചതോടെ
സാധാരണ ഗാർഹിക ബില്ലിൽ 338 യൂറോ അധികമായി നൽകിക്കൊണ്ട് വൈദ്യുതി 24 ശതമാനം വർധിക്കുമെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.മൊത്തവിതരണ വിലയിലെ വിലയിലെ വർദ്ധനവാണ് ചാർജ്ജ് വർദ്ധിപ്പിക്കാൻ തങ്ങളെ നിർബന്ധിതരാക്കിയതെന്ന് കമ്പനി പറഞ്ഞു.

വൈദ്യുതി ഉപഭോക്താക്കൾക്ക് ശരാശരി 24 ശതമാനമാണ് വർദ്ധനവ് ഉണ്ടാകുന്നത് വാർഷിക ചാർജിൽ 338 യൂറോയുടെ വർദ്ധനവ് ഉണ്ടാകും. ഗ്യാസ് ഉപഭോക്താക്കൾകക്ക് ശരാശരി 32.3 ശതമാനത്തിന്റെ വർദ്ധനവ് അതായത് വാർഷിക ചാർജ്ജിൽ 333 യൂറോയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഒരാഴ്ചയിൽ ശരാശരി 6.5 യൂറോയുടെ വർദ്ധനവ് വൈദ്യുതി ബില്ലിലും 6.40 യൂറോയുടെ വർദ്ധനവ് ഗ്യാസ് ബില്ലിലും ഉണ്ടാകും. 25000 ത്തോളം വൈദ്യുതി ഉപഭോക്താക്കളേയും 85000 ത്തോളം ഗ്യാസ് ഉപഭോക്താക്കളെയുമാണ് എയർട്രിസിറ്റിയുടെ ചാർജ്ജ് വർദ്ധനവ് ബാധിക്കുന്നത്.