ന്യൂസൗത്ത് വെയിൽസിലെ ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർ ശമ്പള വർദ്ധനയ്ക്കുള്ള ആഹ്വാനങ്ങൾക്കിടയിൽ വ്യാഴാഴ്ച വീണ്ടും ജോലിയിൽ നിന്ന് മാറി നില്ക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്യുന്ന 2.5 ശതമാനത്തേക്കാൾ വലിയ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർ വ്യാഴാഴ്ച ജോലിയിൽ നിന്ന് മാറി നില്ക്കുക.

ആംബുലൻസ്, ക്ലീനിങ്, അലൈഡ് ഹെൽത്ത്, അഡ്‌മിൻ, സെക്യൂരിറ്റി, കാറ്ററിങ് സ്റ്റാഫ് എന്നിവരടങ്ങിയ ഹെൽത്ത് സർവീസസ് യൂണിയൻ അംഗങ്ങൾ അടക്കം ഒരു മണിക്കൂർ മുതൽ നാല് മണിക്കൂർ വരെ ജോലി നിർത്തിവെക്കും.

വ്യാഴാഴ്ചത്തെ സമരത്തിന്റെ ഭാഗമായി എല്ലാ പ്രധാന മെട്രോപൊളിറ്റൻ ആശുപത്രികളിലും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ നാല് മണിക്കൂർ സ്റ്റോപ്പ് വർക്ക് മീറ്റിംഗും പ്രധാന പ്രാദേശിക ആശുപത്രികളിൽ രണ്ട് മണിക്കൂർ സ്റ്റോപ്പ് വർക്ക് മീറ്റിംഗും ഉൾപ്പെടും.തുടർ വ്യാവസായിക പ്രവർത്തനങ്ങളെക്കുറിച്ച് വോട്ടുചെയ്യാൻ എച്ച്എസ്യു പാരാമെഡിക്കുകൾക്ക് രാവിലെ 7 മുതൽ 8 വരെ സ്റ്റോപ്പ് വർക്ക് മീറ്റിങ് ഉണ്ടായിരിക്കും.

മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് മാർച്ച് 31 ന് തെരുവിലിറങ്ങിയനഴ്സുമാർ നടത്തിയ സമരത്തിന്റെ പിന്നാലെയാണ് വ്യാഴാഴ്ചത്തെ ആസൂത്രിത പണിമുടക്കും.