- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ എം സി സി ജി സി സി കമ്മറ്റിക്ക് പുതിയ സാരഥികൾ
മനാമ:ഐഎംസിസി ജിസിസി കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ.അടുത്ത രണ്ട് വർഷത്തേക്കുള്ള ഐഎംസിസി ജിസിസി കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത ഓൺലൈൻ യോഗം ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി സിപി നാസർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സത്താർ കുന്നിൽ അധ്യക്ഷതവഹിച്ചു. റഫീഖ് അഴിയൂർ നിലവിലെ കമ്മിറ്റിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
ഐഎൻഎൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ് റിട്ടണിങ് ഓഫീസറായി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.രക്ഷാധികാരികളായി സത്താർ കുന്നിൽ (കുവൈത്ത്), സയ്യിദ് ഷാഹുൽ ഹമീദ് മംഗലാപുരം (സൗദി) എന്നിവരെയും ചെയർമാനായി എഎം അബ്ദുല്ലക്കുട്ടി (സൗദി), ജനറൽ കൺവീനറായി പിപി സുബൈർ (ഖത്തർ), ട്രഷററായി മൊയ്തീൻകുട്ടി പുളിക്കൽ (ബഹറൈൻ) എന്നിവരേയും തെരഞ്ഞെടുത്തു.
വൈസ് ചെയർമാന്മാരായി ഷരീഫ് താമരശ്ശേരി (കുവൈത്ത്), റഷീദ് താനൂർ (യുഎഇ), ജോയിന്റ് കൺവീനർമാരായി കാസിം മലമ്മൽ (ബഹറൈൻ), ഹമീദ് മധൂർ (കുവൈത്ത്), അക്സർ മുഹമ്മദ് (ഖത്തർ), വിവിധ സബ് കമ്മറ്റികളുടെ കോർഡിനേറ്റർമാരായി ഷരീഫ് കൊളവയൽ (മീഡിയ), മുഫീദ് കൂരിയാടൻ (വെൽഫെയർ വിങ്), നൗഫൽ നടുവട്ടം (ആർട്‌സ് വിങ്) എന്നിവരെ തെരെഞ്ഞെടുത്തു.
ഭാരവാഹികൾക്ക് പുറമെ വിവിധ രാജ്യങ്ങളിൽനിന്നായി യൂനുസ് മൂന്നിയൂർ, പിവി സിറാജ് വടകര, മജീദ് ചിത്താരി, സാദ് വടകര, എൻകെ ബഷീർ കൊടുവള്ളി, നിസ്സാം തൃക്കരിപ്പൂർ, ഹാഷിഖ് മലപ്പുറം, മൻസൂർ വണ്ടൂർ, നംഷീർ ബടേരി, ഹാഷിം കോയ താനൂർ, നിസ്സാം പരുത്തിക്കുഴി, മൻസൂർ കൊടുവള്ളി, അബൂബക്കർ എആർ നഗർ, നിസാർ അഴിയൂർ, നൗഷാദ് മാരിയാട്, ഉമ്മർ കുളിയാങ്കൽ എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്.മൊയ്തീൻകുട്ടി പുളിക്കൽ സ്വാഗതവും പിപി സുബൈർ നന്ദിയും പറഞ്ഞു.