ദി ലോസ്റ്റ് വെയ്സ്' എന്ന ഷമീർ ഒറ്റത്തൈക്കൽ സിനിമ മെയ് 8 ന് ഷാർജഓസ്‌കാർ സിനിമയിൽ ആദ്യ പ്രദർശനത്തിനൊരുങ്ങുന്നു.സർഗാത്മകതയും സാങ്കേതികവിദ്യയും സ്വായത്തമായവർ സിനിമ കീഴടക്കുന്നകാലമാണിത്. ഒരു വ്യക്തിക്കു തനിയെ പോലും ഒരു സിനിമ സാധ്യമാകുന്നസാങ്കേതിക മാധ്യമകാലം.സ്വന്തം മുറി സ്റ്റുഡിയോയാക്കി തന്റെ ഭാവനകൾ ചലച്ചിത്രമാക്കാൻ ഷമീർഒറ്റത്തൈക്കൽ തപസ്സിരുന്നതിന്റെ സാക്ഷാത്കാരമാണ് 'ദി ലോസ്റ്റ് വെയ്സ്'സിനിമ.

കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, ഛായാഗ്രഹണം, സംവിധാനം, അഭിനയം,എഡിറ്റിങ്, ഡബ്ബിങ്, പശ്ചാത്തല സംഗീതം, സ്‌പെഷ്യൽ മേക്ക് ഓവർ, എന്നിങ്ങനെസിനിമയുടെ ഒട്ടുമിക്ക മേഖലകളും കൈകാര്യം ചെയ്തിരിക്കുന്ന ഷമീർഒറ്റത്തൈക്കലിന്റെ ഈ ചിത്രത്തിൽ UAE യിലെ മികച്ച കലാകാരന്മാരുംകലാകാരികളും അണിനിരക്കുന്നു.

പതിവ് പ്രവാസ കഥകളിൽ നിന്നും വ്യത്യസ്തമായി പുതിയൊരു ജീവിത വൃത്താന്തമാണ്
45 മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമയിലൂടെ സംവിധായകൻ ഷമീർ ഒറ്റത്തൈക്കൽ
പറയാൻ ശ്രമിക്കുന്നത്.സ്വാർത്ഥ മോഹങ്ങളിലും സമ്പത്തിലും സ്‌നേഹം മറന്നു പോകുന്നവർ..., അവർഎന്നും അവർക്കിഷ്ടമുള്ളതുപോലെ ജീവിക്കുവാൻ കഴിയുമെന്ന് ചിന്തിക്കുമ്പോൾ,

ആത്മാവിനുള്ളിൽ യഥാർത്ഥ സ്‌നേഹത്തെ കാത്തു സൂക്ഷിച്ചവരാണ് എന്നും എവിടെയും
സ്‌നേഹമില്ലായ്മയുടെയും സ്വാർത്ഥതയുടെയും ഇരകളായി തീരുന്നത്.എങ്കിലും ഏറ്റവും ഒടുവിൽ മനുഷ്യന്റെ ചിന്തകൾക്കുമപ്പുറം ദൈവത്തിന്റെനിഗൂഢമായ ചില തീരുമാനങ്ങളുണ്ട് എന്ന സത്യം തിരിച്ചറിയുവാൻ എല്ലാംനഷ്ടപ്പെടുന്നതുവരെ കാത്തിരിക്കുന്നവരായി മാറുകയാണ് പലപ്പോഴും ചിലമനുഷ്യരെങ്കിലും.

ഓരോ മനുഷ്യനും അവനവൻ വിതയ്ക്കുന്നതുകൊയ്‌തെടുക്കുന്നു, എങ്കിലും
ശപിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക എന്നൊരു
സന്ദേശം കൂടി നൽകിക്കൊണ്ടാണ് ഈ ചിത്രം അവസാനിക്കുന്നത്UAE മലയാളം റേഡിയോ, ടെലിവിഷൻ മാധ്യമ രംഗങ്ങളിലും നിരവധി മലയാളംസിനിമകളിലൂടെയും പ്രവാസി മലയാളികൾക്ക് സുപരിചിതനായ കെ കെ മൊയ്തീൻ കോയ'ഡോക്ടർ ഡാനിയേൽ വില്യംസ്' ആയി എത്തുമ്പോൾ അത് പ്രേകഷകർക്ക് പുതിയൊരുഅനുഭവമായിത്തത്തീരും.

വെള്ളം എന്ന സിനിമയിൽ ഗാന രംഗത്തിലൂടെ കടന്നു വന്നു ഉടൻ
റിലീസിനൊരുങ്ങുന്ന 'ടൂ മെൻ' എന്ന ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള വേഷം
ചെയ്തിരിക്കുന്ന ചിത്ര രാജേഷാണ് ദി ലോസ്റ്റ് വെയ്സ് ലെ നായികാ വേഷം
കൈയകര്യം ചെയ്തിരിക്കുന്നത്.നിരവധി ഷോർട് ഫിലിമുകളിലൂടെയും അവതാരിക എന്ന രീതിയിലും പ്രവാസിമലയാളികളിക്കിടയിൽ സുപരിചിതയായ ചിത്ര ഇപ്പോൾ ചിത്രീകരണം നടക്കുന്നപുതിയൊരു മലയാള സിനിമയിൽ നല്ലൊരു വേഷം ചെയ്തുകൊണ്ടിരിക്കുകയാണ്.

നിരവധി ഷോർട് ഫിലിമുകളിൽ മികച്ച വേഷങ്ങൾ ചെതിട്ടുള്ള അഖിൽ, 'കുറുക്കൻ'
എന്ന പ്രധാന കഥാപാത്രമായി എത്തുന്ന 'ദി ലോസ്റ്റ് വെയ്സ്' എന്ന ഈ ഷമീർഒറ്റത്തൈക്കൽ ചിത്രത്തിൽ മലയാളികൾ കൂടാതെ ഒരു UAE പൗരനും ഒരുടുണീഷ്യക്കാരിയുമടക്കം പതിനേഴോളം താരങ്ങൾ വേഷമിടുന്നുണ്ട്.

പൂർണ്ണമായും UAE യിൽ തന്നെ ചിത്രീകരിച്ചിട്ടുള്ള ഈ സിനിമയിൽ പ്രവാസികളായ
നിസ്സി അന്നമ്മ അബ്രഹാം സഹസംവിധായികയായും, റിൻഷാദ് ബിൻ റഹ്‌മത്തലി ക്യാമറ
അസ്സോസിയേറ്റ് ആയും തുടക്കം കുറിക്കുന്നു.

ചലച്ചിത്ര കലയുടെ മർമ്മമറിഞ്ഞ സംവിധായകൻ ശ്രീ ലാൽ ജോസ് ആയിരുന്നു ഈ
സിനിമയുടെ ട്രൈലെർ പ്രകാശനം ചെയ്തത്.മലയാളികളുടെ പ്രിയങ്കരനായ റേഡിയോ ടെലിവിഷൻ അവതാരകനും ചലച്ചിത്ര താരവുമായ മിഥുൻ രമേഷ് ഈ സിനിമയിലെ ഗാനം പ്രകാശനം ചെയ്തിരുന്നു.

UAE പ്രവാസി കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെപങ്കെടുപ്പിച്ചുകൊണ്ട് , 2022 മെയ് 8 ഞായറാഴ്‌ച്ച, ഷാർജ ഓസ്‌കാർ സിനിമയിൽവെച്ച് 'ദി ലോസ്റ്റ് വെയ്സ്' സിനിമയുടെ ആദ്യ പ്രദർശനം നടത്തുന്നു.