ൻകാസ് ഖത്തർ കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തിൽ നിശാക്യാമ്പ് സംഘടിപ്പിച്ചു.ബിൻ മഹമൂദ് കടവ് റെസ്റ്റോറന്റിൽ നടന്ന പരിപാടി രാത്രി പത്ത് മണിക്ക് തുടങ്ങി ഒരുമണിക്ക് സമാപിച്ചു.പ്രവർത്തകരുടെ സാന്നിധ്യം കൊണ്ടും സംഘടനാ മികവ് കൊണ്ടും പരിപാടി ശ്രദ്ദേയമായി

മതേതര ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ട ആവശ്യകത ക്യാമ്പിൽ ചർച്ച ചെയ്യപ്പെട്ടു.

മതന്യൂനപക്ഷങ്ങൾക്ക് നേരെയും, പിന്നോക്ക ജനവിഭാഗങ്ങൾക്ക് നേരെയും മോദി ഭരണകൂടം സ്വീകരിക്കുന്ന അടിച്ചമർത്തൽ നിലപാടിൽ യോഗം ആശങ്കരേഖപ്പെടുത്തി.

കെ റെയിലിന്റെ പേരിൽ അതിവാസഭൂമിയിൽ നിന്ന് കുടിയിറക്കപ്പെടുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും, ജനവിരുദ്ധ, ജനാധിപത്യ വിരുദ്ധ നിലപാടുകൾ സ്വികരിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റ്കളുടെ നിലപാടുകളെ തുറന്നുകാണിക്കാൻ കോൺഗ്രസ് നടത്തുന്ന സമരപരിപാടികൾ ജനങ്ങളിൽ എത്തിക്കാൻ വിവിധ രീതിയിൽ ഉള്ള പ്രചാരണപരിപാടികൾ നവമാധ്യമങ്ങളിലൂടെ നടത്താനും മറ്റ് പ്രചരണപരിപാടികൾക്ക് പൂർണ്ണ പിന്തുണ നല്കാനും തീരുമാനിച്ചു്

കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് ബെന്നി കൂടത്തായിയുടെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് ഇൻകാസ് സെൻട്രൽകമ്മറ്റി ആക്റ്റിങ് പ്രസിഡന്റ് അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ കോഴിക്കോട് ജില്ലാ ഇൻകാസ് പ്രസിഡണ്ട് അഷറഫ് വടകര മുഖ്യ അതിഥിയായി പങ്കെടുത്തു .സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് വിപിൻ പികെ മേപ്പയൂർ,ജില്ലാ ജനറൽ സെക്രട്ടറി അബ്ബാസ് സി വി, ജില്ലാ സെക്രട്ടറി മുഹമ്മദലി വാണിമേൽ ട്രഷറർ ഹരീഷ്, ഇൻകാസ് കൊടുവള്ളി ട്രഷറർ സജീഷ് കുണ്ടായി തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു. കൺവീനർ റഹിം കൊടുവള്ളി സ്വാഗതവും, റിഷാദ് പള്ളിമുക്ക് നന്ദിയും രേഖപ്പെടുത്തി.