- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻ കോൺഗ്രസ് നേതാവ് അശോക് തൻവാർ എ.എ.പിയിൽ ചേർന്നേക്കും
ന്യൂഡൽഹി: മുൻ കോൺഗ്രസ് നേതാവ് അശോക് തൻവാർ തിങ്കളാഴ്ച ഡൽഹിയിൽ വെച്ച് ആം ആദ്മി പാർട്ടിയിൽ ചേരുമെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ അധ്യക്ഷനായിരുന്നു തൻവാർ. രാജ്യവ്യാപകമായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഹരിയാന ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടി പുതിയ ഭാരവാഹികളെ നിയമിച്ചിരുന്നു.
2021 നവംബറിൽ തൻവർ തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) ചേർന്നിരുന്നു. പാർട്ടി അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്ന തൻവാർ ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ഉൾപ്പടെയുള്ള നേതാക്കളുമായി നിലനിന്ന തർക്കത്തെ തുടർന്ന് പാർട്ടിയിൽ നിന്നും രാജി വെച്ച് അടുത്തിടെയാണ് അപ്ന ഭാരത് മോർച്ചയെന്ന പേരിൽ പാർട്ടി രൂപീകരിച്ചത്.




