- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തണൽ സൗത്ത് സോൺ ബഹ്റിൻ ചാപ്റ്റർ സ്വീകരണവും പൊതുയോഗവും സംഘടിപ്പിച്ചു
മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ ആദരണീയനായ തണൽ ചെയർമാൻ ഡോ. ഇദ്രീസിനു സൗത്ത് സോൺ ബഹ്റൈൻ ചാപ്റ്റർ സ്വീകരണവും പൊതുയോഗവും സംഘടിപ്പിച്ചു. 29.03.2022 നു കേരളീയ സമാജം ബാബുരാജ് ഹാളിൽ പ്രസിഡന്റ് ഷിബു പത്തനംതിട്ടയുടെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മണിക്കുട്ടൻ കോട്ടയം സ്വാഗതം പറഞ്ഞു.
തണൽ ജീവകാരുണ്യ പ്രവർത്തനരംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളും, തെക്കൻ മേഖലയിലെ ഭാവി പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ വിവരണവും തണൽ ഫുഡ് ചലഞ്ചിന്റെ ഭാഗമായവർക്കുള്ള നന്ദിയും അറിയിച്ചു. ചീഫ് കോർഡിനേറ്റർ സിബിൻ സലിം, സക്കീർ ഹുസൈൻ, അനസ് റഹിം, ദീപക് തണൽ, നൗഷാദ് മഞ്ഞപ്പാറ, അബ്ദുൾ വഹാബ്, റജബ് തേവലക്കര, മിനി മാത്യൂ, ശ്രീജ ശ്രീധരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ബഹ്റൈനിലെ സാമൂഹിക സാംസകാരിക രംഗത്തെ പ്രമുഖരായവരും സൗത്ത് സോൺ മേഖലയിൽ ഉൾപ്പെടുന്ന ബഹ്റൈനിലെ വിവിധ സംഘടനാപ്രതിനിധികളും യോഗത്തിൽ പങ്കെടുത്ത് ആശംസകൾ അർപ്പിക്കുകയും തുടർന്ന് ട്രഷറർ സുഭാഷ് തോമസ് അങ്ങാടിക്കൽ നന്ദി പ്രകാശിപ്പിച്ചു.തണൽ സൗത്ത് സോണുമായി (കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം) ചേർന്നു പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
പ്രസിഡന്റ്: ഷിബു പത്തനംതിട്ട - 34338436, സെക്രട്ടറി : മണിക്കുട്ടൻ കോട്ടയം - 38899576, കോ-ഓർഡിനേറ്റർ : സിബിൻ സലിം - 33401786