കുവൈത്തിൽ ഗാർഹ ക ജോലിക്കാരുടെ മിനിമം വേതനം വർധിപ്പിക്കാൻ നീക്കം. മാൻ പവർ അഥോറിറ്റി ആണ് ഗാർഹിക മേഖലയിലേക്ക് കൂടുതൽ തൊഴിലാളികളെ ആകർഷിക്കുന്നതിനായി അടിസ്ഥാന ശമ്പളം 75 ദീനാർ ആക്കി വർധിപ്പിക്കാൻ നീക്കം നടത്തുന്നത്. രാജ്യത്തെ ഗാർഹികത്തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണാൻ കൂടുതൽ പേരെ മേഖലയിലേക്ക് ആകർഷിക്കേണ്ടതുണ്ട് . ഇതിനു ശമ്പള പരിധി ഉയർത്തൽ അനിവാര്യമാണെന്നാണ് മാൻപവർ അഥോറിറ്റിയുടെ വിലയിരുത്തൽ.

മിനിമം വേതനം 75 ദീനാർ എങ്കിലും ആയി ഉയർത്തണമെന്നാണ് നിർദ്ദേശം. ഗാർഹിക ത്തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി മാൻപവർ പബ്ലിക് അഥോറിറ്റി ചില രാജ്യങ്ങളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മിനിമം ശമ്പളം ഉയർത്തുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നത്. നിലവിൽ 60 ദീനറാണ് കുവൈത്ത് ഗാർഹിക മേഖലയിലെ മിനിമം ശമ്പളം .