- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസ്സിൽ സംഗീതനിശയിൽ വെടിവയ്പ്പ്; പന്ത്രണ്ടു പേർക്ക് വെടിയേറ്റു ; ഒരു മരണം
ഡാളസ് : ഡാളസ് ബോണിവ്യൂ റോഡിന് സമീപം ക്ളീവ്ലാൻഡ് റോഡിൽ നടന്നിരുന്ന കൺസർട്ടിനിടയിൽ ഉണ്ടായ വെടിവെപ്പിൽ പന്ത്രണ്ടു പേർക്ക് വെടിയേറ്റു . വെടിയേറ്റവരിൽ 26 വയസ്സുകാരൻ കിലോൺ ഗിൽമോർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി ഡാളസ് ബിഗ് ബൂഗി ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഏപ്രിൽ 2 ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. കൺസർട്ടിന് എത്തിയവരിൽ രണ്ടു പേരാണ് വെടിയുതിർത്തത്.ഒരാൾ മുകളിലേക്ക് വെടിവച്ചപ്പോൾ മറ്റൊരാൾ ആൾക്കൂട്ടത്തിലേക്ക് വെടിയുതിർക്കുകയായിരുന്നു .
വെടിവെപ്പ് ആരംഭിച്ചതോടെ കൺസർട്ടിന് എത്തിയവർ നാല് വശത്തേക്കും ചിതറിയോടി പരിക്കേറ്റവരിൽ മൂന്ന് കൗമാരക്കാരും ഉൾപ്പെടുന്നു . പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ് . മറ്റുള്ളവരുടെ പരിക്ക് അത്ര ഗുരുതരമല്ലെന്ന് ഏപ്രിൽ 3 ന് ഡാളസ് പൊലീസ് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു വെടിവച്ച പ്രതികളെ ഇതുവരെ പിടികൂടാനായില്ലെന്നും പൊലീസ് പറഞ്ഞു .
ടിക്ക് ടോക്കിൽ 20,000 ത്തിലധികം ഫോളോവേഴ്‌സുള്ള യുവാവാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് .വെടിവെപ്പ് സംഭവത്തെക്കുറിച്ചോ, പ്രതികളെക്കുറിച്ചോ വിവരം ലഭിക്കുന്നവർ പൊലീസിനെ വിവരമറിയിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്
കൺസർട്ടിന് പൊലീസ് സംരക്ഷണം ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചിരുന്നുവെന്നും എന്നാൽ ആവശ്യമായ സംരക്ഷണം ലഭിച്ചുവോ എന്നതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു .