രാജ്യത്തേത്ത് എത്തും മുമ്പ് കോവിഡ് പരിശോധന നെഗറ്റീവ് കാണിക്കുന്നതിന്റെ ആവശ്യകത അടക്കം നീക്കം ചെയ്‌തെങ്കിലും നിലവിൽ പല പ്രവിശ്യകളിലും ചില നിബന്ധനകൾ നടപ്പിലാക്കുന്നുണ്ടെന്ന സൂചനകൾ പുറത്ത് വന്നു.

ഒന്റാറിയോ മാസ്‌ക് നിർബന്ധമാക്കിയിട്ടില്ലെങ്കിലും, കാനഡയിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും പ്രവേശനത്തിന് ശേഷം 14 ദിവസത്തേക്ക് ''പൊതു ഇടങ്ങളിലും പുറത്തും ആയിരിക്കുമ്പോൾ യോജിക്കുന്ന മാസ്‌ക് ധരിക്കണം''എന്ന നിബന്ധന പ്രാബല്യത്തിലുണ്ട്.

എന്നാൽ അത് നടപ്പിലാക്കുന്നത് അസാധ്യമാണെന്നും ഇത് ഓരോരുത്തരുടെയും വ്യക്തിപരമായ ഉത്തരവാദിത്തമാണെന്നും''വിൻസർ മേയർ ഡ്രൂ ഡിൽകെൻസ് പറയുന്നു.കൂടുതൽ പരിശോധനകൾ ഇല്ലാത്തതിനാൽ, കോവിഡ് ഉണ്ടെങ്കിൽ, മാസ്‌ക് വൈറസ് പകരുന്നത് തടയുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നത്.

കാനഡയിൽ പ്രവേശിച്ചതിന് ശേഷമുള്ള ചില ഫെഡറൽ നിയമങ്ങൾ പ്രവിശ്യാ നിയമങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഈ സാഹചര്യത്തിൽ, യാത്രക്കാർ കർശനമായ നിയമങ്ങൾ പാലിക്കണം. ഉദാഹരണത്തിന്, അതിർത്തിയിൽ റാൻഡം ടെസ്റ്റിംഗിൽ പോസിറ്റീവ് കണ്ടെത്തിയാൽ ഒന്റാറിയോയിൽ അഞ്ച് ദിവസമാണ് ക്വാറയെ്ൻ എങ്കിലും പത്ത് ദിവസത്തേക്ക് നിങ്ങൾ ഐസൊലേറ്റ് ചെയ്യേണ്ടിവരും.

അതേ പോലെ തന്നെയാണ് യാത്രക്കാർ 14 ദിവസത്തേക്ക് 'നിങ്ങൾ സന്ദർശിക്കുന്ന എല്ലാ അടുത്ത കോൺടാക്റ്റുകളുടെയും ലൊക്കേഷനുകളുടെയും ഒരു ലിസ്റ്റ് സൂക്ഷിക്കേണ്ടതുണ്ടെന്നും നിയമം പറയുന്നുണ്ട്