ജൂലൈ 1 മുതൽ ഓക്ക്ലൻഡിലെ വാട്ടർ ബില്ലുകൾ 7 ശതമാനം വർധിക്കുമെന്ന് റിപ്പോർട്ട്. വെള്ളത്തിന്റെയും മലിനജലത്തിന്റെയും സേവന വിലകളിൽ ഏഴ് ശതമാനം വർദ്ധനവുണ്ടാകുമെന്ന് വാട്ടർകെയർ ആണ് അറിയിച്ചത്.ഈ വർദ്ധനവ് ശരാശരി ജല ഉപഭോക്താവിന് ആഴ്ചയിൽ 1.50 ഡോളർ അധികമായി ഈടാക്കേണ്ടതായി വരും.

അതായത് 1000 ലിറ്റർ വെള്ളത്തിന്റെ വില 1.706 ഡോളറിൽ നിന്ന് 1.825 ഡോളറായി ഉയരുമെന്നും 1000 ലിറ്റർ മലിനജലം 2.966 ഡോളറിൽ നിന്ന് 3.174 ഡോളറായി മാറുമെന്നുമാണ് അധികൃതർ അറിയിച്ചത്.ജൂലൈ 1 മുതൽ പുതിയ നിരക്ക് ഈടാക്കി തുടങ്ങം.ഫിക്‌സഡ് വേസ്റ്റ് ചാർജ് പ്രതിവർഷം 17 ഡോളർ ആയും 247ഡോളറിൽ നിന്ന് 264 ആയും വർദ്ധിക്കും.

വാട്ടർകെയറിന്റെയും ഓക്ക്ലൻഡ് സിറ്റി കൗൺസിലിന്റെയും ദീർഘകാല പദ്ധതിയുടെ ഭാഗമാണ് ഈ വർദ്ധനവ്, 2029 വരെ ഓരോ വർഷവും ഓരോ വീടിനും വെള്ളത്തിന്റെ വിലയിൽ ഏകദേശം 80 ഡോളർ വർദ്ധനവ് ഉണ്ടാകും.