- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
- Home
 - /
 - Literature
 - /
 - POETRY
 
അടുത്ത വ്യാഴാഴ്ച മുതൽ വാക്സിനെടുക്കാത്ത ക്യൂൻസ്ലാന്റുകാർക്കും സ്വാതന്ത്ര്യം ആസ്വദിക്കാം; വാക്സിൻ നിബന്ധനയിൽ ഇളവ് വരുത്താൻ സംസ്ഥാനം; കഫെകൾ, പബ്ബുകൾ, ക്ലബുകൾ എന്നിവിടങ്ങളിൽ എല്ലാവർക്കും പ്രവേശനം
ക്വീൻസ്ലാൻഡ് പ്രീമിയർ അന്നസ്റ്റാസിയ പലാസ്സുക്ക് പൊതു വേദികളിലെ വാക്സിൻ നിർദ്ദേശങ്ങൾ റദ്ദാക്കിയതായി അറിയിച്ചതോടെ വാക്‌സിൻ എടുക്കാഞ്ഞവർക്കും ഇനി കൂടുതൽ ഇളവുകൾ ആസ്വദിക്കാം. ഈ മാസം 14 മുതൽ കഫെകൾ, പബ്ബുകൾ, ക്ലബുകൾ എന്നിവിടങ്ങളിലേക്ക് എത്തുമ്പോൾ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ തെളിവ് ഹാജരാക്കേണ്ടതില്ല.
തീം പാർക്ക്, കാസിനോ, സിനിമ, വിവാഹങ്ങൾ, ഷോഗ്രൗണ്ട്, സ്റ്റേഡിയം, ഗ്യാലറികൾ, ലൈബ്രറികൾ, മ്യൂസിയം എന്നിവിടങ്ങളിലും ഈ മാറ്റം നടപ്പാക്കും.സ്‌കൂളുകൾ, ആശുപത്രികൾ, കറക്ഷണൽ, ഏജ്ഡ് കെയർ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ വാക്സിൻ നിബന്ധന തുടരും.
എട്ട് മരണങ്ങളും, 9946 പുതിയ കേസുകളുമാണ് സ്റ്റേറ്റിൽ ഒടുവിലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 479 പേർ ഇവിടെ ചികിത്സയിലുണ്ട്.ക്യൂൻസ്ലാൻഡിൽ 90.5 ശതമാനം പേരും രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞെന്ന് പ്രീമിയർ അന്നാസ്താഷ്യ പാലാസൂക് പറഞ്ഞു.



