കുവൈറ്റ് സിറ്റി:ഓവർസീസ് എൻ.സി.പി. പ്രതിനിധികൾ എൻ .സി. പി സംസ്ഥാന പ്രസിഡണ്ട് പി സി ചാക്കോ എക്‌സ് എംപിയെ സന്ദർശിച്ച് പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങളും, പരാതികളും കേന്ദ്ര, സംസ്ഥാന ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി വേഗത്തിൽ പരിഹാര നടപടികൾ ലഭിക്കുന്നതിനാവശ്യമായ മുൻകൈ എൻ സി പി സംസ്ഥാന നേതൃത്വം എടുക്കണമെന്ന് അഭ്യർത്ഥിക്കുകയും,എല്ലാ പിന്തുണയും ഉറപ്പു നൽകുകയും ചെയ്തു .

ഒ എൻ സി പി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ, ബിജോ വാഴപ്പിള്ളി എന്നിവരാണ് പാർട്ടിയുടെ കൊച്ചിയിലുള്ള മേഖല ഓഫീസിലെത്തി സംസ്ഥാന അധ്യക്ഷനെ സന്ദർശിച്ചത് , കേരളത്തിലെ പ്രവാസി ക്ഷേമ സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുത്തിയ എൻ സി പി ഓവർസീസ് സെല്ലിന്റെ കത്ത് കൂടിക്കാഴ്ചയിൽ പാർട്ടി സംസ്ഥാന അധ്യക്ഷന് കൈമാറി.എൻ സി പി യുടെ ദേശീയ പ്രവാസി വിഭാഗത്തിന്റേയും, മറ്റു പ്രവാസി ഘടകങ്ങളുടെയും, പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള രാഷ്ട്രീയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു