രണ്ട ശൈത്യകാലത്തിനുശേഷം, വടക്കൻ ഇറ്റലിയിലെ ജനങ്ങൾ ജലക്ഷാമം നേരിടുകയാണ്. ജനങ്ങൾക്ക് വെള്ളം കിട്ടാതായതോടെ ഇറ്റലിയുടെ വടക്കൻ പ്രദേശങ്ങളിലുട നീളമുള്ള പട്ടണങ്ങളിലെ മേയർമാർ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള നടപടികളിലേക്ക് തിരിയുകയാണ്. അതുകൊണ്ട് തന്നെ ജലക്ഷാമം നിലനിൽക്കുന്നതിനാൽ അവ പാഴാക്കിയാൽ താമസക്കാർക്ക് പിഴ ചുമത്തുന്ന കാര്യവും പരിഗണിക്കുകയാണ്.

റീജിയണൽ ഏജൻസി ഫോർ എൻവയോൺമെന്റൽ പ്രൊട്ടക്ഷന്റെ (Agenzia regionale per la protezione dell'Ambiente) ഡാറ്റ അനുസരിച്ച്, ഇറ്റലി 65 വർഷത്തിനിടയിലെ ഏറ്റവും വരണ്ട ശൈത്യകാലത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കൂടാതെ സീസണൽ ശരാശരിയേക്കാൾ 80 ശതമാനം മഴ കുറവാണ്.

അതിനാൽഇറ്റലിയിലെ ഏറ്റവും നീളമേറിയ നദികൂടിയായ വടക്ക് സ്ഥിതി ചെയ്യുന്ന പോ നദിയിലും വെള്‌ളം കുറഞ്ഞതിനാൽ വടക്കൻ മേഖലയിലുടനീളമുള്ള മുനിസിപ്പാലിറ്റികൾ ദിവസത്തിലെ ചില സമയങ്ങളിൽ ജലവിതരണം നിർത്തലാക്കാനും അവശ്യ കാരണങ്ങളാൽ വെള്ളം പരിമിതപ്പെടുത്താനും നിർബന്ധിതരായിട്ടുണ്ട്.

അതുകൊണ്ട് തന്നെ പൗരന്മാരോട് വെള്ളം പാഴാക്കരുതെന്നും ഭക്ഷണത്തിനും ശുചിത്വത്തിനുമല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് വിലക്കാനും ആവശ്യപ്പെട്ടു.നിയമങ്ങൾ പാലിക്കാത്തവർക്കായി പീഡ്മോണ്ടിലെ വരല്ലോയിൽ ഏകദേശം 51 മുതൽ 258 യൂറോ വരെ പിഴ ചുമത്തുമെന്ന് ഇറ്റാലിയൻ പത്രമായ ലാ കോറിയേർ ഡെല്ല സെറ റിപ്പോർട്ട് ചെയ്തു.ലിഗൂറിയയുടെ തീരപ്രദേശത്തുള്ള ബജാർഡോ എന്ന ഗ്രാമത്തിൽ രാത്രി 8 മണിക്കും രാവിലെ 8 മണിക്കും ഇടയിൽ അധികൃതർ ടാപ്പുകൾ ഓഫ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.