- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കും വരാൻ പോകുന്നത് ചിലവേറിയ ദിനങ്ങൾ; ഇ എസ് ബി പബ്ലിക് ചാർജിങ് പോയിന്റുകളിലെ ചാർജിങ് നിരക്ക് കുത്തനെ വർദ്ധിപ്പിക്കുന്നു; അടുത്ത മാസം മുതൽ നിരക്ക് വർദ്ധനവ്
അയർലണ്ടിൽ പെട്രോൾ, ഡിസൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ജീവിതച്ചെലവ് ഉയർന്നത് പോലെ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നവർക്കും ചിലവേറിയ ദിനങ്ങളാണ് വരാൻ പോകുന്നത്. കാരണം ഇ എസ് ബി പബ്ലിക് ചാർജിങ് പോയിന്റുകളിലെ ചാർജിങ് നിരക്ക് കുത്തനെ വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. മെയ് അഞ്ച് മുതലാണ് ഈ വർധന പ്രാബല്യത്തിൽ വരിക.
ഇഎസ്ബിയുടെ എല്ലാ പേയ്മെന്റ് പ്ലാനുകളിലും നിരക്ക് വർധിക്കും. 2019 ഒക്ടോബറിൽ പബ്ലിക് ചാർജിങ് നെറ്റ്‌വർക്കിന് നിരക്ക് പ്രഖ്യാപിച്ചതിന് ശേഷം ഇഎസ്ബി അതിന്റെ നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല. അതുവരെ പബ്ലിക് ചാർജിങ് നെറ്റ്‌വർക്ക് സൗജന്യമായിരുന്നു.
പുതിയ വർധനവനുസരിച്ച് സ്റ്റാൻഡേർഡ് ചാർജിങ് നിരക്ക് കിലോവാട്ടിന് 23സിയിൽ നിന്ന് 35 സെന്റ് (52%) ആയി ഉയരും.ഫാസ്റ്റ് ചാർജുകൾ ഉപയോഗിക്കുന്നവർക്കുള്ള നിരക്കിൽ 53% വർദ്ധനവുണ്ടാകും. ഇത് 26.8 സെന്റിൽ നിന്ന് 41 സെന്റിലേക്കാണ് നിരക്ക് ഉയരുക. ഹൈ പവർ ചാർജിംഗിനുള്ള നിരക്ക് 33സിയിൽ നിന്ന് 44 സെന്റ് വരെയും (33%) വർദ്ധിക്കും.
അംഗങ്ങൾക്കുള്ള പ്രതിമാസ സബ്സ്‌ക്രിപ്ഷൻ 4.60 യൂറോയിൽ നിന്ന് 4.99 യൂറോയാകും.പണമടച്ച് ചാർജ് ചെയ്യുന്നവർക്ക്, സ്റ്റാൻഡേർഡ് ചാർജിംഗിന്റെ നിരക്ക് 26.8സിയിൽ നിന്ന് 39സിയാകും. 45%മാണ് വർധന.ഫാസ്റ്റ് ചാർജർ പേമെന്റ് നിരക്ക് 48% കൂടും. ഇത് 30.5സിയിൽ നിന്ന് 45സി ആയാണ് ഉയരുക.
ഹൈ പവർ ചാർജർ ഉപയോക്താക്കൾക്ക് നിലവിൽ 37സിയാണ് നിരക്ക്. അത് 48സി(29%)യായി വർദ്ധിക്കും. ഫ്‌ളീറ്റ് പ്ലാൻ നിരക്കുകളും വർധിക്കും.ഫാസ്റ്റ്, ഹൈ പവർ ചാർജ് പോയിന്റിലെ ഓവർ സ്റ്റേയിങ് ഫീ 45 മിനിറ്റിന് ശേഷം 8 യൂറോ ആയി ഉയരും. സ്റ്റാൻഡേർഡ് ചാർജറുകളിൽ പുതിയ ഓവർസ്റ്റേ ഫീസ് 10 മണിക്കൂറിന് ശേഷമാണ് ബാധകമാവുക.
ഡബ്ലിനിൽ നിന്ന് ഗോൾവേയിലേക്കും തിരിച്ചുമുള്ള 400 കിലോമീറ്റർ യാത്രയ്ക്ക്, ഹോം ചാർജർ ഉപയോഗിച്ച് 340 കിലോമീറ്റർ ചാർജ് ചെയ്യാം. ബാക്കി 60 കിലോമീറ്റർ ഇഎസ്ബി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ടോപ്പ് അപ്പ് ചെയ്യാനും കഴിയും. അതിന് 10.36 യൂറോ ചെലവ് വരും. കമ്പനിയുടെ ഫാസ്റ്റ് ചാർജറുകൾ ഉപയോഗിച്ച് പേ ജി പ്ലാനിൽ ഇവി ചാർജ്ജ് ചെയ്യുന്നതിന് 26.67 യൂറോ ചെലവാകും. അതേസമയം ഇതേ യാത്രയ്ക്ക് ഡീസൽ കാറിന് 37.34 യൂറോ ചെലവാകുമെന്നും കമ്പനി വിശദീകരിക്കുന്നു.