സിഡ്‌നിയിലെയും ന്യൂസൗത്ത് വെയ്ൽസിന്റെ ചില പ്രദേശങ്ങളിലും വരുന്ന ആഴ്‌ച്ച യാത്രക്കാർക്ക് യാത്രാ തടസ്സത്തിന് സാധ്യത. കാരണം ബസ് ഡ്രൈവർമാർ അടുത്ത ആഴ്ച 24 മണിക്കൂർ ജോലിയിൽ നിന്ന് വിട്ട് നില്ക്കാൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ട്രാൻസിറ്റ് സിസ്റ്റംസ്, ട്രാൻസ്ദേവ്, കംഫർട്ട് ഡെൽഗ്രോ എന്നീ മൂന്ന് കമ്പനികളിൽ നിന്നുള്ള ബസ് ഡ്രൈവർമാർ ഏപ്രിൽ 11 തിങ്കളാഴ്ച 24 മണിക്കൂർ പണിമുടക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

സമരം പ്രഖ്യാപിച്ചതോടെ നഗരത്തിന്റെ വടക്ക്, പടിഞ്ഞാറ്, ഇന്റർ വെസ്റ്റ്, തെക്ക്, ഹിൽസ് ജില്ലകളിൽ സേവനങ്ങൾ ഗണ്യമായി കുറയാനാണ് സാധ്യത.സുരക്ഷയും, ശമ്പള വൈരുദ്ധ്യങ്ങൾ, സ്വകാര്യവൽക്കരണം എന്നിവ കാരണമാണ് പണിമുടക്കെന്നും എൻഎസ്ഡബ്ല്യു സർക്കാർ ഈ ആശങ്കകൾ പരിഹരിക്കുന്നില്ലെന്നും ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (ടിഡബ്ല്യുയു) പറഞ്ഞു.

ഡ്രൈവർമാരുടെ പ്രധാന ആവശ്യം ഒരേ ജോലി ഒരേ വേതന പരിരക്ഷ വേണമെനനതാണ്. നിലവിലെ സംവിധാനത്തിൽ ചില ഡ്രൈവർമാർ ഒരേ ഡിപ്പോയിൽ ജോലി ചെയ്യുന്ന മറ്റുള്ളവരെ അപേക്ഷിച്ച് ഗണ്യമായ കുറഞ്ഞ വേതനവും വ്യവസ്ഥകളും സ്വീകരിക്കുന്നതായി കാണുന്നു. ഇതിന് മാറ്റം കൊണ്ടുവരാൻ ഏറെക്കാലമായി ട്രാൻസ്പോർട്ട് യൂണിയനുകൾ സംസ്ഥാന സർക്കാരുമായി ചർച്ച നടത്തിവരുകയാണ്.

ആരോഗ്യ പ്രവർത്തകർ ഈ വ്യാഴാഴ്ച ജോലിയിൽ നിന്ന് ഇറങ്ങാൻ പദ്ധതിയിടുന്നതിനിടെയാണ് ഇത്