- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലാവധി കഴിഞ്ഞ റസിഡന്റ്സ് കാർഡ് പിഴയില്ലാതെ പുതുക്കാൻ ഇന്നു മുതൽ അവസരം; സെപ്റ്റംബർ 1 വരെ ഇളവോടെ പുതുക്കാം
വിദേശികളുടെ കാലാവധി കഴിഞ്ഞ റസിഡന്റ്സ് കാർഡ് പിഴയില്ലാതെ സെപ്റ്റംബർ ഒന്ന് വരെ പുതുക്കാമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പിഴകൾ ഒഴിവാക്കാനുള്ള സുൽത്താൻ ഹൈതം ബിൻ താരികിന്റെ നിർദ്ദേശം ഇന്നു മുതലാണ് പ്രാബല്യത്തിൽ വരുന്നത്.
വിദേശികളുടെ വിസാ നിരക്കുകൾ കുറക്കാനും സുൽത്താൻ ഹൈതം ബിൻ താരിഖ് നിർേദ്ദശം നൽകിയിരുന്നു. ഇതേ തുടർന്ന് തൊഴിൽ മന്ത്രാലയം പുതുക്കിയ വിസ നിരക്കുകൾ പുറത്തിറക്കിയിരുന്നു. ഈ വർഷം ജൂൺ ഒന്ന് മുതലാണ് പുതിയ വിസാ നിരക്ക് നടപ്പിൽ വരിക.'
Next Story