ദോഹ: ഖത്തറിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു. മലപ്പുറം കോട്ടക്കൽ പാലപ്പാറ പരവക്കൽ ഷബീർഅലി (36) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു.

മൊബൈൽ ആക്സസറീസ് സ്ഥാപനമായ അൽ അനീസ് ഗ്രൂപ്പിന്റെ ഓപ്പറേഷൻ മാനേജരായി ജോലി ചെയ്യുകയായിരുന്നു. രോഗബാധയെ തുടർന്ന് രണ്ട് മാസത്തിലേറെയായി ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ ചികിത്സയിലിരുന്ന ഷബീർഅലി, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്.

പിതാവ്: സൈതലവി പരവക്കൽ, മാതാവ്: നദീറ, ഭാര്യ: ബുഷ്റ, മക്കൾ: അഖിൻ മുഹമ്മദ് (9), ആലിയ (5). നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും