- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുവന്ന മണ്ണിലേക്ക് വന്ന ധീരരെ;എട്ടാം ക്ലാസുകാരി ആലപിച്ച വിപ്ലവ ഗാനം പ്രകാശനം ചെയ്ത് മന്ത്രി വി ശിവൻകുട്ടി
എട്ടാം ക്ലാസുകാരി പ്രാർത്ഥന ആലപിച്ച വിപ്ലവ ഗാനം പ്രകാശനം ചെയ്ത് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ' ചുവന്ന മണ്ണിലേക്ക് വന്ന ധീരരെ' എന്നു തുടങ്ങുന്ന ഗാനമാണ് മന്ത്രി പ്രകാശനം ചെയ്തത്.
സിപിഎം പാർട്ടി കോൺഗ്രസിന് മുന്നോടിയായാണ് വിപ്ലവഗാനം പുറത്തിറക്കിയത്. ബി. കെ. രതീഷിന്റെ രചനയിൽ രഞ്ജിത സുധീരനാണ് ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.
പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയാണ് പ്രാർത്ഥന. ആയിരത്തോളം വേദികളിൽ പ്രാർത്ഥന വിപ്ലവ ഗാനം ആലപിച്ചിട്ടുണ്ട്. 'പുഷ്പനെ അറിയാമോ ' എന്ന ഗാനം ആലപിച്ചതും പ്രാർത്ഥനയാണ്
Next Story