- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊടപുഴയിൽ പെട്രോൾ ബങ്കിലെ എയർ പമ്പിനും സമീപത്തെ തെങ്ങിനും ഇടിമിന്നലേറ്റു; സംഭവം കോലാനി ബൈപ്പാസിൽ
തൊടുപുഴ: പെട്രോൾ പമ്പിലെ എയർപൈപ്പിലും സമീപത്തെ പറമ്പിൽ നിന്ന തെങ്ങിനും ഇടിമിന്നലേറ്റത് ആശങ്കയ്ക്കിടയാക്കി.ഇന്ന് വൈകിട്ട് 4 മണിയോടെ തൊടുപുഴ കോലാനി ബൈപ്പാസിലെ പെട്രോൾ പമ്പിലായിരുന്നു സംഭവം. പമ്പിലെ ഡീസൽ ടാങ്കിന്റെ എയർപമ്പിനാണ് ഇടിമിന്നലേറ്റത്.
ഇതോടൊപ്പം സമീപത്തെ കുഞ്ചറക്കാട്ട് ആന്റണി ജോസഫിന്റെ പറമ്പിൽ നിന്ന തെങ്ങിനും മിന്നലിൽ തീപിടിച്ചു. പെട്രോൾ പമ്പിലെ ജീവനക്കാരാണ് ഡീസൽ ടാങ്കിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. തുടർന്ന് തൊടുപുഴ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. എന്നാൽ തൊടുപുഴയിലുള്ള ഫയർഫോഴ്സ് മേത്തോട്ടിയിൽ നാശനഷ്ടമുണ്ടായ മേഖലയിലായതിനാൽ കല്ലൂർക്കാട് സ്റ്റേഷനിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളാണ് സ്ഥലത്തെത്തിയത്.
സംഘം ഫോംടിൻ ടാങ്കിലേക്കടിച്ച് പുകയും തീപിടിക്കാനുള്ള സാദ്ധ്യതയും ഇല്ലാതാക്കി. 1500 ലിറ്റർ ഡീസൽ ടാങ്കിനുള്ളിലുണ്ടായിരുന്നു. ഇതിനിടെ മഴ നനഞ്ഞ് തെങ്ങിലെ തീ അണഞ്ഞു. കല്ലൂർക്കാട് ഫയർസ്റ്റേഷനിൽ നിന്ന് ബെൽജി വർഗീസിന്റെയും തൊടുപുഴയിൽ നിന്ന് പി.വി. രാജന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്.
മറുനാടന് മലയാളി ലേഖകന്.