- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഒക്കലഹോമയിൽ ഗർഭഛിദ്രം നിയമവിരുദ്ധവും, ശിക്ഷാർഹവും; ബിൽ പാസ്സാക്കി
ഒക്കലഹോമ: ഒക്കലഹോമ സംസ്ഥാനത്തു ഗർഭഛിദ്രം നിയമവിരുദ്ധവും, ശിക്ഷാർഹവുമാക്കുന്ന ബിൽ ഒക്കലഹോമ ഹൗസ് പാസ്സാക്കി. ഏപ്രിൽ 5 ചൊവ്വാഴ്ചയാണ് ബിൽ അവതരിപ്പിച്ചു പാസ്സാക്കിയത്.
കാര്യമായ ചർച്ചയോ, വാഗ് വാദമോ ഇല്ലാതെ റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള നിയമസഭാ 70 വോട്ടുകളുടെ പിന്തുണയോടെയാണ് ബിൽ പാസ്സാക്കിയത്. 14 പേർ എതിർത്തു വോട്ടു ചെയ്തു.
നിയമം ലംഘിച്ച് ഗർഭഛിദ്രം നടത്തുന്നവർക്ക് പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 100,000 ഡോളർ പിഴവും. ഹൗസ് പാസ്സാക്കിയ ബിൽ ഗവർണ്ണറുടെ ഓഫീസിൽ എത്തിയാൽ ഉടനെ അതിൽ ഒപ്പുവെക്കുമെന്നും ഒക്കലഹോമ ഗവർണ്ണർ കെവിൻ സ്റ്റിറ്റ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഫലത്തിൽ പൂർണ്ണ ഗർഭനിരോധനമാണ് ഒക്കലഹോമയിൽ നടപ്പാക്കുന്നത്. റിപ്പബ്ലിക്കൻ അംഗം ജിം ഒൽസനാണ് ബില്ലിന്റെ അവതാരകൻ. ബിൽ പാസ്സാക്കിയ അന്നു തന്നെ ഇതിനെതിരെ ഒക്കലഹോമ സംസ്ഥാന തലസ്ഥാനത്തു അബോർഷൻ റൈറ്റ്സ് അംഗങ്ങൾ വൻ പ്രകടനം സംഘടിപ്പിച്ചു.
ലൈംഗിക പീഡനത്തിന് ശേഷം സ്ത്രീയിൽ ഉരുവാകുന്ന കുഞ്ഞു നിരപരാധിയാണെന്നും, ആ കുഞ്ഞിനും ജീവിക്കാൻ അവകാശമുണ്ടെന്നും ബിൽ അവതരിപ്പിച്ച അംഗം പറഞ്ഞു. എന്നാൽ ലൈംഗികാതിക്രമം വലിയ കുറ്റമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. കുട്ടിയുടെ പിതാവ് ചെയ്ത തെറ്റിന് ഗർഭസ്ഥ ശിശു ഉത്തരവാദിയല്ലെന്നും ബിൽ വ്യക്തമാക്കുന്നു. ബിൽ പാസ്സാക്കിയത് ദൗർഭാഗ്യകരമാണെന്നു ഡെമോക്രാറ്റിക് അംഗം എമലി വെർജിൻ പറഞ്ഞു.