കോവിഡ് ആരംഭിച്ചതിനുശേഷം സെൻട്രൽ ക്രൈസ്റ്റ് ചർച്ചിലെ കാൽനട ഗതാഗതം കുറയുകയും ആളുകളുടെ കുറവ് ബിസിനസിനെ ബാധിക്കുകയും ചെയ്തതോടെ കൂടുതൽ ആളുകളെ നഗരത്തേിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായിക്രൈസ്റ്റ് ചർച്ചിന്റെ മധ്യ നഗരത്തിലേക്ക് ആളുകളെ തിരികെ ആകർഷിക്കുന്നതിനായ സൗജന്യ ട്രാം സവാരികൾ പരിഗണിക്കുന്നതായാണ് സൂചന.

കോവിഡ് -19 പാൻഡെമിക്കിന്റെ ആഘാതത്തെ അതിജീവിക്കാൻ ബിസിനസുകളെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള 1.55 മില്യൺ ഡോളറിന്റെ ക്രൈസ്റ്റ് ചർച്ച് സിറ്റി കൗൺസിൽ സംരംഭത്തിന്റെ ഭാഗമാണ് ഈ നീക്കം.മദ്യം ലൈസൻസ്, ഫുഡ് രജിസ്‌ട്രേഷൻ, ആറ് മാസത്തേക്ക് ഔട്ട്‌ഡോർ ഡൈനിങ് എന്നിവയ്ക്കുള്ള ഫീസ് ഒഴിവാക്കുന്നതിന് 1.45 മില്യൺ ഡോളർ ഉൾപ്പെടുന്ന പണം ചെലവഴിക്കാൻ കൗൺസിൽ വ്യാഴാഴ്ച സമ്മതിച്ചു.

തിങ്കളാഴ്ച റെഡ് ലൈറ്റ് നിയന്ത്രണങ്ങൾ നിലനിൽക്കുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ പറഞ്ഞതിന് പിന്നാലെയാണ് ഈ പദ്ധതികൾ പ്രഖ്യാപിച്ചത്.കാർ പാർക്കിംഗിന് പണം നൽകരുതെന്ന് അവർ കൗൺസിലിനോട് അഭ്യർത്ഥിച്ചു.ഈസ്റ്റർ ദിനത്തിൽ ട്രാം സൗജന്യമാക്കുന്നതും തുടർന്നുള്ള രണ്ടാഴ്ചത്തെ സ്‌കൂൾ അവധിക്കാലവും ആളുകളെ നഗരത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നും അധികൃതർ പറയുന്നു.