ഷ്യൻ, ഉക്രേനിയൻ വ്യോമാതിർത്തി ഒഴിവാക്കുന്നതിലെ ബുദ്ധിമുട്ടുകൾ കാരണം ഈ വേനൽക്കാലത്ത് വാൻകൂവറിനും ഡൽഹിക്കും ഇടയിലുള്ള വിമാനങ്ങൾ നിർത്തിവയ്ക്കുകയാണെന്ന് എയർ കാനഡ അറിയിച്ചു.

റഷ്യൻ, ഉക്രെയ്ൻ വ്യോമാതിർത്തികൾ ഒഴിവാക്കുന്നതിന് ആവശ്യമായ വിമാന സമയവും ഇന്ധനം നിറയ്ക്കുന്ന സ്റ്റോപ്പും കാരണം സെപ്റ്റംബർ വരെ ഇന്ത്യയിലെ വാൻകൂവറിനും ഡൽഹിക്കും ഇടയിലുള്ള വിമാനങ്ങൾ നിർത്തിവക്കുന്നതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

വാൻകൂവർ-ഡൽഹി റൂട്ടിൽ ജൂൺ 2 നും എതിർ ദിശയിൽ ജൂൺ 4 നും ആരംഭിക്കുന്ന ഫ്‌ളൈറ്റുകൾ ആണ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്.തെക്കൻ ഏഷ്യയിലെ വേനൽക്കാല കാറ്റും കാലാവസ്ഥയും ഈ നിയന്ത്രണങ്ങൾ വർദ്ധിപ്പിക്കുമെന്നും ഈ കാലയളവിൽ ഈ റൂട്ട് അപ്രാപ്യമാക്കുന്നുമാണ് കമ്പനിയുടെ വിലയിരുത്തൽ.

വാൻകൂവർ-ഡൽഹി വിമാനങ്ങൾ സെപ്റ്റംബർ 6-നും ഡൽഹി-വാൻകൂവർ വിമാനങ്ങൾ സെപ്റ്റംബർ 8-നും പുനരാരംഭിക്കുമെന്നും എയർ കാനഡ അറിയിച്ചു. ഈ റദ്ദാക്കൽ കാലയളവിൽ ഇതിനകം ഫ്‌ളൈറ്റുകൾ ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർ ഇതര ഫ്‌ളൈറ്റുകളിലേക്ക് സ്വയമേവ പുനഃക്രമീകരിക്കുകയും, ട്രാവൽ ഏജൻസികളിലൂടെയോ വെബ്സൈറ്റുകളിലൂടെയോ വാങ്ങിയവർ അവരുടെ പുതിയ യാത്രകൾക്കായി നേരിട്ട് ബന്ധപ്പെടണമെന്ന് എയർലൈൻ അറിയിച്ചു

എന്നാൽ ഡൽഹിക്കും കാനഡയ്ക്കും ഇടയിലുള്ള മറ്റ് എയർ കാനഡ വിമാനങ്ങൾ സർവ്വീസ് തുടരുമെന്നും ഡൽഹിയിൽ നിന്ന് ടൊറന്റോയിലേക്കും മോൺട്രിയലിലേക്കുമുള്ള വിമാനങ്ങൾ വ്യത്യസ്ത ഫ്‌ളൈറ്റ് പാതകൾ ഉപയോഗിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.എയർ കാനഡ 2016-ൽ ആണ് ാൻകൂവറിനും ഡൽഹിക്കും ഇടയിൽ നേരിട്ടുള്ള ഫ്‌ളൈറ്റുകൾ അവതരിപ്പിച്ചത്.