ന്യൂ സൗത്ത് വെയിൽസ് സർക്കാരുമായി നിലനിൽക്കുന്ന തർക്കത്തിൽ ശമ്പള വർദ്ധന ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർ ജോലി ഉപേക്ഷിച്ച് ഇന്നും തെരുവിലിറങ്ങി.അടുത്തയാഴ്ച ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മീഷനിൽ നടക്കുന്ന അനുരഞ്ജന വാദം കേൾക്കുന്നതിന് മുമ്പ് സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് ഇന്നത്തെ സമരം ആസൂത്രണം ചെയ്തിരിക്കുന്നത്.

കോവിഡ് കാലമായ രണ്ട് വർഷത്തെ കഠിനമായ തൊഴിൽ സാഹചര്യങ്ങൾക്ക് ശേഷം ഉയർന്ന ശമ്പളം ആവശ്യപ്പെട്ട് ആയിരക്കണക്കിന് പാരാമെഡിക്കുകളും ആശുപത്രി ക്ലീനർമാരും അനുബന്ധ തൊഴിലാളികളും സംസ്ഥാനത്തുട നീളം ഇന്ന് ജോലി ഉപേക്ഷിച്ച് സമരത്തിന് പങ്കാളികളായി.

പൊതുമേഖലയിലെ 2.5 ശതമാനം വേതന പരിധി എടുത്തുകളയണമെന്നാണ് യൂണിയന്റെ പ്രധാന ആവശ്യം.നൂറുകണക്കിന് ആംബുലൻസ് ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, ക്ലീനർമാർ, പാരാമെഡിക്കുകൾ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർ വ്യാഴാഴ്ച സെൻട്രൽ സിഡ്‌നിയിലെ പ്രതിഷേധനത്തിന് അണിനിരന്നു. ഇന്നത്തെ സമരത്തിൽ പ്രധാന മെട്രോപൊളിറ്റൻ ആശുപത്രികളിൽ നാല് മണിക്കൂറും പ്രാദേശിക ആശുപത്രികളിൽ രണ്ട് മണിക്കൂറും ജോലി നിർത്തിവയ്ക്കും.

മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് മാർച്ച് 31 ന് തെരുവിലിറങ്ങിയ നഴ്‌സുമാർ നടത്തിയ സമരത്തിന്റെ പിന്നാലെയാണ് ഇന്നത്തെ ആസൂത്രിത പണിമുടക്കും