ബൂദബിയിൽ ഒറ്റതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നു. ഈ വർഷം ജൂൺ മുതൽ വിലക്ക് നിലവിൽ വരും. അബൂദബി പരിസ്ഥിതി ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.പരിസ്ഥിതിക്ക് ഭീഷണിയാകുന്ന ഉൽപന്നങ്ങൾ ഒഴിവാക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ജൂൺ മുതൽ ഒറ്റതവണ മാത്രം ഉപയോഗിക്കുന്ന ബാഗുകൾ അബൂദബി നിരോധിക്കുന്നത്.

ഒറ്റത്തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന കപ്പുകൾ, കത്തി, മുള്ള്, കാപ്പിയും ചായയും ഇളക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ തുടങ്ങി 16 പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരും. ഇതിന് മുന്നോടിയായാണ് പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത്. 2024 ഓടെ ഒറ്റതവണ ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന കപ്പ്, പ്ലേറ്റ്, മറ്റ് കണ്ടെയിനുകൾ എന്നിവ പൂർണമായും പ്ലാസ്റ്റിക്കിൽ നിന്ന് സ്റ്റിറോഫോമിലേക്ക് മാറ്റുമെന്നും ഏജൻസി വ്യക്തമാക്കി.',