ക്കയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് മലപ്പുറം സ്വദേശിയെ. മലപ്പുറം പൊന്നാനി ആവിക്കുളം സ്വദേശി കോട്ടത്തറ ചെറുവളപ്പിൽ എന്ന മുനമ്പത്തകത്ത് പരേതനായ ഹംസയുടെ മകൻ സുബൈർ (55) ആണ് മരിച്ചത്.

ഹൃദയാഘാതം ആണ് മരണകാരണം. 25 വർഷത്തോളമായി മക്കയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞു തിരിച്ചെത്തിയത്.

ഭാര്യ: മുംതാസ് കോഴിക്കോട്, മക്കൾ: മഅസൂം (അബുദബി), മിർസ, മുബാരിസ (ഇരുവരും ദുബയ്), മുഹിസ് (വിദ്യാർത്ഥി), സഹോദരങ്ങൾ: ജമാൽ (ദുബയ്), അബ്ദുൽ വാഹിദ് (റിയാദ്). മക്ക അൽ നൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.