ലങ്കര ഓർത്തഡോക്ൾസ് സുറിയാനി സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിൽ പുതുതായി ആരംഭിച്ച മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഇടവകയുടെ ഈ വർഷത്തെ ഹാശാ ആഴ്‌ച്ചയും ഈസ്റ്റർ ശ്രുശ്രുഷയും ഏപ്രിൽ മാസം 9 ആം തീയതി മുതൽ ഏപ്രിൽ 16 വരെയുള്ള ദിവസങ്ങളിൽ ഭംഗിയായി നടത്തുന്നു.

ഈ വർഷത്തെ കഷ്ടാനുഭവ ശ്രുശൂഷകൾക്കു ജർമനിയിൽ ഉപരിപഠനം നടത്തുന്ന രോഹിത് സ്‌കറിയ അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടും.40 ആം വെള്ളി (08/04/22) മുതൽ എല്ലാ ദിവസങ്ങളിലും സന്ധ്യനമസ്‌കാരവും ധ്യാനവും  രോഹിത് അച്ഛന്റെ നേതൃത്വത്തിൽ സൗത്താംപ്ടൺ lyndhurst ഉള്ള സെയിന്റ് ജോസഫ് പ്രയർ സെന്ററിൽ വെച്ചു നടത്തപ്പെടുന്നു.

ഉശാനാ, പെസഹാ, ദുഃഖവെള്ളി, ദുഃഖശനി, ഈസ്റ്റർ ശ്രുശ്രുഷകൾ സൗത്താംപ്റ്റണിലുള്ള eastliegh സെയിന്റ് നിക്കോളാസ് പള്ളിയിൽ വെച്ചു നടത്തപ്പെടും.

കൂടുതൽ വിവരങ്ങൾക്ക് :
Rev. Fr. റോബിൻ വര്ഗീസ് (വികാരി)

സുനിൽ ചാക്കോ (ട്രസ്റ്റീ)
07710 618432

സിനാഷ് തോമസ് ബാബു( സെക്രട്ടറി)
07903094545