- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊതുപ്രവർത്തകരെയോ ഉദ്യോഗസ്ഥരെയോ ട്രോളരുത്; ബീസ്റ്റ് റിലീസിന് മുമ്പെ ആരാധകർക്ക് മുന്നറിയിപ്പുമായി നടൻ വിജയ്
ചെന്നൈ: പൊതുപ്രവർത്തകരെയോ സർക്കാർ ഉദ്യോഗസ്ഥരെയോ സമൂഹ മാധ്യമങ്ങളിലൂടെയോ മറ്റേത് മാർഗത്തിലൂടെയോ പരിഹസിക്കാൻ പാടില്ലെന്ന് ആരാധകർക്ക് നടൻ വിജയുടെ മുന്നറിയിപ്പ്. വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ബീസ്റ്റ് റിലീസിന് മുമ്പാണ് ആരാധകർക്ക് നടന്റെ മുന്നറിയിപ്പ്. ഇത്തരത്തിൽ പൊതുപ്രവർത്തകരെയോ ഉദ്യോഗസ്ഥരെയോ ട്രോളുന്ന തരത്തിലുള്ള പോസ്റ്റുകൾക്കെതിരെ വിജയ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് ട്വീറ്റ് ചെയ്തു.
രാഷ്ട്രീയ പ്രസ്താവനകളും സംഘടനയുടെ പ്രവർത്തനങ്ങളും കാരണം വിജയിയുടെ സിനിമകൾ മുൻകാലങ്ങളിൽ വിവാദത്തിലായിട്ടുണ്ട്. ഫാൻസ് ക്ലബ് അംഗങ്ങൾ രാഷ്ട്രീയക്കാരേയോ ഉദ്യോഗസ്ഥരെയോ ട്രോളുന്ന തരത്തിലുള്ള പ്രസ്താവനകൾ, പോസ്റ്ററുകൾ എന്നിവ പോസ്റ്റ് ചെയ്യുകയോ പങ്കിടുകയോ ചെയ്യരുത്.
ദളപതി വിജയിയുടെ നിർദ്ദേശം ലംഘിച്ച് പ്രവർത്തിക്കുന്നവരെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബസ്സി ആനന്ദ് ട്വീറ്റ് ചെയ്തു. വിജയ്യുടെ നിർദ്ദേശത്തെ അടിസ്ഥാനമാക്കി ഇതിനകം നിർദ്ദേശം നൽകിയിരുന്നുവെന്നും ഇത് ലംഘിച്ചവരെ സംഘടനയിൽ നിന്ന് നീക്കം ചെയ്ത് നടപടി ആരംഭിച്ചതായും ബസ്സി ആനന്ദ് ട്വീറ്റ് വ്യക്തമാക്കി.
നടൻ വിജയ്യുടെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം അംഗങ്ങൾക്ക് കഴിഞ്ഞ വർഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിജയ് അനുമതി നൽകുകയും 129 സീറ്റുകളിൽ അദ്ദേഹത്തിന്റെ ആരാധകർ വിജയിക്കുകയും ചെയ്തിരുന്നു. അംഗങ്ങൾ വ്യക്തിഗത സ്ഥാനാർത്ഥികളായാണ് മത്സരിച്ചതെങ്കിലും വിജയുടെ ഇയ്യക്കം കൊടിയും പോസ്റ്ററുകളും ഉപയോഗിച്ച് അവർക്ക് നേടിയെടുത്ത വോട്ട് എല്ലാവരെയും അമ്പരപ്പിച്ചു.




