- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാചകവാതക സിലിണ്ടറിൽനിന്ന് പൈപ്പ് മുഖത്തേക്ക്; ഇന്റർമീഡിയേറ്റ് വിദ്യാർത്ഥിനി അടുക്കളയിൽ മരിച്ചനിലയിൽ
ഹൈദരാബാദ്: ഇന്റർമീഡിയേറ്റ് വിദ്യാർത്ഥിനി വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ ഉപ്പാളിൽ താമസിക്കുന്ന 17-കാരിയെയാണ് വീട്ടിലെ അടുക്കളയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അടുക്കളയിലെ പാചകവാതക സിലിണ്ടറിൽനിന്ന് വാതകം ശ്വസിച്ചാണ് 17-കാരി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോയ പെൺകുട്ടിയെ പിറ്റേദിവസം രാവിലെ അടുക്കളയിൽ മരിച്ചനിലയിൽ കണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. പെൺകുട്ടി ജീവനൊടുക്കിയതിന്റെ കാരണമറിയില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു.
പ്ലാസ്റ്റിക് കവറുകൾ കൊണ്ട് മുഖം മൂടിയശേഷം സിലിണ്ടറിൽനിന്നുള്ള പൈപ്പ് ഇതിനുള്ളിലേക്ക് കടത്തി റെഗുലേറ്റർ ഓൺ ചെയ്യുകയായിരുന്നു. ശേഷം വാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഉപ്പാൾ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story




