- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹൃദയാഘാതം മൂലം മരിച്ച കർണാടക സ്വദേശിയുടെ മൃതദേഹം സൗദി അറേബ്യയിൽ ഖബറടക്കി
റിയാദ്: ബുധനാഴ്ച റിയാദിൽ ഹൃദയാഘാതം മൂലം മരിച്ച കർണാടക സ്വദേശിയുടെ മൃതദേഹം ഖബറടക്കി. റിയാദിൽ 27 വർഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്ത മംഗലാപുരം സ്വദേശി കുടുമൻ ഹമീദ് ചെറിയബ്ബയുടെ (55) മൃതദേഹമാണ് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ പരിശ്രമഫലമായി റിയാദിലെ നസീം മഖ്ബറയിൽ സംസ്‌കരിച്ചത്.
ഞായറാഴ്ച എക്‌സിറ്റ് 15ലെ അൽരാജ്ഹി മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും തുടർന്ന് ഖബറടക്കത്തിലും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സോഷ്യൽ ഫോറം പ്രവർത്തകരുമടക്കം നിരവധിയാളുകൾ പങ്കെടുത്തു. മരിച്ചയാളുടെ കുടുംബം നാട്ടിൽ നിന്ന് സോഷ്യൽ ഫോറം പ്രവർത്തകരെ ബന്ധപ്പെട്ട് റിയാദിൽ ഖബറടക്കുന്നതിനുള്ള സഹായം തേടുകയായിരുന്നു.
നിസാം ബജ്‌പെ, നിസാർ വളവൂർ എന്നിവരുടെ നേതൃത്വത്തിൽ ഫോറം പ്രവർത്തകർ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ റിയാദിലെ ഏത് ആശുപത്രിയിലാണ് മൃതദേഹമുള്ളതെന്ന് അന്വേഷിച്ച് കണ്ടെത്തി ഖബറടക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ വളരെ വേഗം പൂർത്തിയാക്കുകയായിരുന്നു. കുടുമൻ ഹമീദ് ചെറിയബ്ബയുടെ വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് കർണാടക സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.




