ബില്ലിങ്‌സ്(മൊണ്ടാന): അമേരിക്കയിലെ വലിയ എനർജി കമ്പനിയായ ഇ.സ്.ഐ. കമ്പനിയുടെ വിന്റ്ഫാംസിൽ(ണശിറളമൃാ) 150 കഴുകന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ 8 മില്യൺ ഡോളർ പിഴയടക്കുന്നതിന് വിധിച്ചതായി ഏപ്രിൽ 6 ബുധനാഴ്ച ഫെഡറൽ പ്രോസിക്യൂട്ടർ അറിയിച്ചു.

യു.എസ്സിലെ എട്ടു സംസ്ഥാനങ്ങളിലാണ് വിന്റ് ഫാമിന്റെ പ്രവർത്തനം മൂലമാണ് കഴുകന്മാർ കൊല്ലപ്പെട്ടത്. കമ്പനിക്കെതിരെ ബേർഡ് ട്രീറ്റി ആക്റ്റ് ലംഘിച്ചതിനാണ് ക്രിമിനൽ കേസ്സെടുത്തിരുന്നത്. 2012 മുതൽ വിന്റ് മില്ലിന്റെ പ്രവർത്തനമൂലമാണ് 150 കഴുകന്മാർ കൊല്ലപ്പെട്ടിട്ടുള്ളത്. കാലിഫോർണിയ, ന്യൂമെക്‌സിക്കൊ, നോർത്ത് ഡക്കോട്ട കൊളറാഡൊ, മിഷിഗൺ, അരിസോണ, ഇല്ലിനോയ്, വയോമിങ് തുടങ്ങിയവയാണ് എട്ട് സംസ്ഥാനങ്ങൾ.

ഫ്‌ളോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന നെക്സ്റ്റ് ഈറ കമ്പനിയുടെ സമ്പാണ് ഇ.എസ്‌ഐ. നെക്സ്റ്റ് ഈറ കമ്പനിക്ക് അമേരിക്കയിൽ ആകെ 100 വിന്റ് ഫാമുകളാണ് ഉള്ളത്. കഴുകന്മാരെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഒന്നും കമ്പനി സ്വീകരിച്ചിരുന്നില്ലെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.

മനഃപൂർവ്വമല്ലാത്ത കഴുകന്മാരുടെ മരണത്തിന് കമ്പനി ഉത്തരവിട്ടില്ല എന്നാണ് നിയമം അനുസാനിക്കുന്നതെന്ന് കമ്പനി വാദിച്ചു. അമേരിക്കയുടെ ദേശീയ ചിഹ്നമായ കഴുകന്മാരുടെ എണ്ണം രാജ്യത്ത് 300,0000 തന്നെ.

കൊല്ലപ്പെട്ട ഓരോ കഴുകനും 29623 ഡോളർ നഷ്ടപരിഹാരം നൽകാൻ കമ്പനി തയ്യാറാണെന്ന് പ്രസിഡന്റ റബേക്ക ക്വച്ച പറഞ്ഞു.