പുതിയ കാറുകൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തേക്ക് 650 മില്യൺ യൂറോ (700 മില്യൺ ഡോളർ) ഉത്തേജക പാക്കേജ് ഇറ്റലി സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു . ഇതോടെ പഴയ മോഡലുകളും കുറഞ്ഞ മലീനികരണം ഉള്ളവയോ, അല്ലെങ്കിൽ ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് വാഹനങ്ങളും ഉൾപ്പെടെ വാങ്ങുന്നവർക്ക് 3000 യൂറോ വരെ ഡിസ്‌കൗണ്ട് ലഭിക്കും.

പ്രധാനമന്ത്രി മരിയോ ഡ്രാഗിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് മീറ്റിംഗിൽ കഴിഞ്ഞദിവസം ഇതിന് അംഗീകാരമായി.പുതിയ ഉത്തരവ് പ്രകാരം, കുറഞ്ഞ മലിനീകരണമുള്ള ഇലക്ട്രിക് അല്ലെങ്കിൽ ഹൈബ്രിഡ് വാഹനങ്ങൾ വാങ്ങുന്നതിന് 2,000 മുതൽ 3,000 യൂറോ വരെ ബോണസിന് അർഹതയുണ്ടായിരിക്കും.

കൂടാതെ പഴയ മോഡൽ പെട്രോൾ, ഡീസൽ എഞ്ചിനുകളുള്ളവ ഉൾപ്പെടെ, ഒരു കിലോമീറ്ററിന് 61 മുതൽ 135 ഗ്രാം വരെ CO2അടങ്ങിയിരിക്കുന്ന വാഹനങ്ങളുടെ വിശാലമായ ശ്രേണിയിലും 2,000-യൂറോ ക്യാഷ് ബോണസ് ലഭ്യമാകും. പുതിയ കാർ വാങ്ങുന്ന സമയത്ത് പഴയ വാഹനങ്ങൾ മാറ്റുന്നവർക്ക് കൂടുതൽ ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്,

2019-ൽ കുറഞ്ഞ എമിഷൻ മോഡലുകൾക്കായി ഡ്രൈവർമാരെ പ്രേരിപ്പിക്കുന്നതിന് കിഴിവ അടക്കം ഇറ്റലി സമീപ വർഷങ്ങളിൽ നിരവധി പുതിയ കാർ 'ബോണസുകൾ' വാഗ്ദാനം ചെയ്തിട്ടുണ്ട്.കാർ നിർമ്മാണ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി ഈ വർഷം ആദ്യം ഇറ്റലി പ്രഖ്യാപിച്ച 8.7 ബില്യൺ യൂറോയുടെ വിപുലമായ ദീർഘകാല പദ്ധതിയുടെ ഭാഗമാണ് ഈ തുക. ഇത് 2022-ൽ 700 ദശലക്ഷം യൂറോയും 2023 മുതൽ 2030 വരെ പ്രതിവർഷം 1 ബില്യൺ യൂറോയും നീക്കിവയ്ക്കുന്നു.