- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഇമിഗ്രേഷൻ ഫീസുകളിൽ വർദ്ധനവുമായി കാനഡയും; അടുത്ത മാസം മുതൽ പിആർ ലഭിക്കാൻ അടക്കം ചെലവ് കൂടും
ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യുകെ, യുഎസ് യുണൈറ്റഡ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇിമഗ്രേഷൻ ഫീസ് കുറവായ രാജ്യമാണ് കാനഡ. എന്നാൽ വരാൻ പോകുന്ന മാസം വിദേശികൾക്ക് ഇമഗ്രേഷൻ നടപടികൾക്കുള്ള കൂടുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കാനഡ എല്ലാ സ്ഥിര താമസ അപേക്ഷകൾക്കും ബാധകമായ ഫീസ് ഏപ്രിൽ 30 മുതൽ വർദ്ധിപ്പിക്കും.
അപേക്ഷിക്കാൻ തിരഞ്ഞെടുക്കുന്ന ഇമിഗ്രേഷൻ പ്രോഗ്രാമിന് അനുസൃതമായി പെർമനന്റ് റസിഡന്റ് വിസ പ്രോസസ്സിങ് ചെലവ് വ്യത്യാസപ്പെടും. ഇക്കണോമിക്, പെർമിറ്റ് ഹോൾഡർ, ഫാമിലി, ഹ്യുമാനിറ്റേറിയൻ ക്ലാസുകൾക്ക് ഫീസ് വർധന ബാധകമാകും.അപേക്ഷകനും ഒപ്പമുള്ള പങ്കാളിക്കും അല്ലെങ്കിൽ പൊതു നിയമ പങ്കാളിക്കും വേണ്ടിയുള്ള സ്ഥിര താമസ ഫീസ് 15 കനേഡിയൻ ഡോളർ വരെ വർദ്ധിച്ച് (CAD) നിന്ന് 515 കനേഡിയൻ ഡോളർ ആയി
സ്ഥിരതാമസത്തിനുള്ള റൈറ്റ് ഓഫ് പെർമനന്റ് റെസിഡൻസ് ഫീസ് (ആർപിആർഎഫ്) സ്ഥിരതാമസക്കാരായ അപേക്ഷകർ അവരുടെ അപേക്ഷകൾ അംഗീകരിക്കപ്പെടുമ്പോളാണ് നൽകേണ്ടത്.. ആർപിആർഎഫ് ഫീസ് നൽകുന്നതുവരെ സ്ഥിര താമസ പദവി അനുവദിക്കില്ല.ഫെഡറൽ ഹൈ സ്‌കിൽഡ്, പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം, ക്യൂബെക്ക് സ്‌കിൽഡ് വർക്കേഴ്‌സ്, അറ്റ്‌ലാന്റിക് ഇമിഗ്രേഷൻ ക്ലാസ്, ഒട്ടുമിക്ക ഇക്കണോമിക് പൈലറ്റുകൾ എന്നിവയ്ക്ക് കീഴിൽ അപേക്ഷിക്കുന്നവർക്ക്, ഇനിപ്പറയുന്ന വർദ്ധനവ് ബാധകമാണ്.പെർമനന്റ് റസിഡന്റ് കാർഡുകൾ, പെർമനന്റ് റസിഡന്റ് ട്രാവൽ ഡോക്യുമെന്റുകൾ, സർട്ടിഫിക്കേഷൻ അല്ലെങ്കിൽ റീപ്ലേസ്‌മെന്റ് ഇമിഗ്രേഷൻ രേഖകൾ എന്നിവയ്ക്കുള്ള ഫീസ് അതേപടി തുടരും.