- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എസി പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിനശിച്ചു; ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
ബംഗളൂരു: എയർകണ്ടീഷണർ പൊട്ടിത്തെറിച്ച് ദമ്പതികളും കുട്ടികളുമുൾപ്പടെ ഒരുകുടംബത്തിലെ നാലുപേർ മരിച്ചു. കർണാടകയിലെ വിജയ നഗരജില്ലയിലാണ് സംഭവം. ഇന്നലെ അർധരാത്രിയിലാണ് സംഭവം.
എസിവെന്റിലേറ്ററിൽ നിന്ന് വാതകം ചോർന്നതിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. തിപിടിത്തത്തിൽ വീടുമുഴവൻ കത്തിനശിച്ചു.
വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി. ചന്ദ്രകല (38), മകൻ അദ്വിക് (6), മകൾ പ്രേരണ (8) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബം ആത്മഹത്യ ചെയ്തതാണോയെന്നും പൊലീസ് സംശയിക്കുന്നു. ഇവർ ഏന്തെങ്കിലും വായ്പ ഉണ്ടായിരുന്നോ എന്നതും മറ്റ് എന്തെങ്കിലും സമ്മർദ്ദമുണ്ടായിരുന്നോയെന്നും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
Next Story




