- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് കേസുകളിൽ വർധന; കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ്
ന്യൂഡൽഹി: കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കത്ത്.
ജാഗ്രത തുടരാനും ആവശ്യമെങ്കിൽ കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കാനും നിർദേശിച്ച് കേരളത്തിന് പുറമേ ഡൽഹി, ഹരിയാന, മഹാരാഷ്ട്ര, മിസോറാം എന്നി സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചത്.
കഴിഞ്ഞാഴ്ച കോവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിലാണ് നടപടി. കേരളത്തിൽ ഇന്ന് 16614 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 353 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 291 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ബുധനാഴ്ച ഇത് 361 ആയിരുന്നു.
ഇതിന് പുറമേ ഞായറാഴ്ച മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കരുതൽ ഡോസ് നൽകാൻ അനുമതി നൽകിയ സാഹചര്യത്തിൽ കേന്ദ്രആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. നാളെ നടക്കുന്ന യോഗത്തിൽ സംസ്ഥാന ആരോഗ്യസെക്രട്ടറിമാരും മറ്റു ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വാക്സിൻ വിതരണം ചെയ്യുന്നത്.




