- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യയിൽ നിന്നും യുഎസിൽ എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ 12 ശതമാനം വർധന; എത്തുന്ന വിദ്യാർത്ഥികളിൽ 37 ശതമാനം പെൺകുട്ടികൾ
വാഷിങ്ടൻ ഡിസി: ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് വരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ 2021 ൽ 12 ശതമാനം വർധനവുണ്ടായതായി യുഎസ് സിറ്റിസൻഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.
മുൻ വർഷങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എത്തിയിരുന്ന ചൈനയിൽ നിന്നും, 2021 ൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 8 ശതമാനം കുറവുണ്ടായി. മുൻ വർഷത്തേക്കാൾ 33569 കുട്ടികളുടെ കുറവാണ് 2021 ൽ ഉണ്ടായത്. ഇന്ത്യയിൽ നിന്നും 2020 നെ അപേക്ഷിച്ചു 25391 വിദ്യാർത്ഥികൾ കഴിഞ്ഞ വർഷം യുഎസിൽ എത്തിയിട്ടുണ്ട്. യുഎസിൽ എത്തിയിട്ടുള്ള വിദ്യാർത്ഥികളിൽ 37 ശതമാനം പെൺകുട്ടികളാണ്.
കലിഫോർണിയ സംസ്ഥാനമാണ് ഏറ്റവും കൂടുതൽ രാജ്യാന്തര വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയത് (208257). അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു 16.8 ശതമാനം വർധനവ്. ഈ വർഷവും ഇന്ത്യയിൽ നിന്നും കൂടുതൽ വിദ്യാർത്ഥികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.