- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത് ആയിരക്കണക്കിന് കേസുകൾ; ഇന്നലെ 11 മരണവും 8531 കേസുകളും; ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നു; ഈസ്റ്ററിനോടനുബന്ധിച്ച് രാജ്യം ഓറഞ്ച് ട്രാഫിക് ലൈറ്റിന് കീഴിലേക്ക് മാറുമോ?
രാജ്യത്ത് ഓമിക്രോൺ ബാധിച്ചവരുടെ കേസുകൾ ദിനം പ്രതി കൂടി വരുകയാണ്. ഇന്ന്‌ലെ 8531 പുതിയ കോവിഡ് -19 കമ്മ്യൂണിറ്റി കേസുകൾ ആണ് രേഖപ്പെടുത്തിയത്.കൂടാതെ 11 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.വൈറസ് ബാധിച്ച് 635 പേർ ആശുപത്രിയിലുണ്ട്.ആശുപത്രിയിൽ കഴിയുന്നവരിൽ 18 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്,
ആരോഗ്യ സംവിധാനങ്ങൾ കാര്യമായ സമ്മർദ്ദത്തിലായതിനാൽ ഓറഞ്ചിലേക്ക് മാറാൻ ന്യൂസിലാൻഡ് തയ്യാറല്ലെന്ന് കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ പറഞ്ഞു.അടുത്ത ട്രാഫിക് ലൈറ്റ് അവലോകനം ഏപ്രിൽ 14 ന് ആയിരിക്കും.
എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നെങ്കെിലും
ന്യൂസിലാൻഡിനെ ഓറഞ്ചിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥർ തിരക്കുകൂട്ടേണ്ടതില്ലെന്ന് ഓക്ക്ലൻഡ് സർവകലാശാല അസോസിയേറ്റ് പ്രൊഫസർ കോളിൻ ടുകുയിറ്റോംഗ പറഞ്ഞു. വരുന്ന ആഴ്‌ച്ച രാജ്യത്തെ ട്രാഫിക് ലൈറ്റ് സിഗ്നൽ മാറ്റുന്നതിനെ അനുകൂലിച്ചും എതിർത്തും ഉള്ള അഭിപ്രായങ്ങൾ നാനാഭാഗത്ത് നിന്നും വരുന്നുണ്ട്. വിദഗ്ദധരായ പലരും റെഡ് ലൈ്റ്റിൽ നിന്നും രാജ്യത്തെ മാറ്റാൻ അനുവദിക്കുന്നതിന് തിരക്ക് കൂട്ടേണ്ടതില്ലെന്ന അഭിപ്രായക്കാരണ്.